|    Nov 20 Mon, 2017 1:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപി: ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടു ; 30 കുട്ടികള്‍ മരിച്ചു

Published : 12th August 2017 | Posted By: fsq

 

ഗോരഖ്പൂര്‍: ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനാല്‍ ഗൊരഖ്പൂരിലെ ബാബ രാഘവ്ദാസ് (ബിആര്‍ഡി) ആശുപത്രിയില്‍ 48 മണിക്കൂറിനകം 30 കുട്ടികള്‍ മരിച്ചു. ഓക്‌സിജന്‍ വിതരണ കമ്പനിയുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. എന്‍സിഫിലൈറ്റിസ് ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.12ഓളം കുട്ടികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്‍സിഫിലൈറ്റിസ് രോഗികള്‍ക്ക് പ്രത്യേക വാര്‍ഡുകളുണ്ടെങ്കിലും മരിച്ച കുട്ടികള്‍ പല വാര്‍ഡുകളിലാണ് കിടന്നത്. എന്നാല്‍ ഓക്‌സിജന്‍ വിതരണ കമ്പനിക്ക്  ആശുപത്രി , 66 ലക്ഷത്തോളം നല്‍കാനുണ്ടെന്നാണ് വിവരം. ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജിലും സ്‌പെഷ്യാലിറ്റി ആശുപത്രിയിലും കൂടുതല്‍ എന്‍സിഫിലൈറ്റിസ് രോഗികള്‍ ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക