|    Jul 23 Mon, 2018 12:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപി ആരോഗ്യ രംഗം കാലന്റെ പണിയെടുക്കുന്നു : ശിവസേന

Published : 6th September 2017 | Posted By: fsq

 

മുംബൈ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആരോഗ്യ സേവനരംഗം കാലന്റെ പണിയെടുക്കുന്നതായി ശിവസേന. ആതുരസേവനരംഗം മാലാഖയാവണമെന്നും അല്ലാതെ കാലന്റെ ദൂതനാവരുതെന്നും ബിജെപി സഖ്യകക്ഷിയായ ശിവസേന ആവ—ശ്യപ്പെട്ടു. രണ്ട് ആശുപത്രികളിലായി കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ശിവസേനയുടെ ആരോപണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു സ്വയം ഓക്‌സിജന്‍ ആവശ്യമുള്ളതായിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഓക്‌സിജന്‍ നല്‍കാന്‍ കഴിയുക- സേന കുറ്റപ്പെടുത്തി.  ആറുവര്‍ഷം മുമ്പ് പശ്ചിമ ബംഗാളില്‍ 50 കുട്ടികള്‍ മരിച്ചപ്പോള്‍ മമതാ ബാനര്‍ജിക്കെതിരായി ശബ്ദമുയര്‍ത്തിയവരാണ് ഇന്ന് ഉത്തര്‍പ്രദേശ് ഭരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. സാധാരണക്കാരന്റെ ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത് അപലപനീയമാണ്. കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി കൈക്കൊള്ളണം. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന കുട്ടികളുടെ മരണത്തില്‍ പ്രതികരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss