|    Jun 24 Sun, 2018 1:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപി: അടിയന്തര പ്രമേയ നോട്ടീസ് തള്ളി

Published : 17th May 2017 | Posted By: fsq

 

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദീക്ഷിത് തള്ളി. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. സഭ സമ്മേളിച്ച ഉടനെ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന്റെ ഭാവി എന്തായി എന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരാഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും അതിനാല്‍, പ്രശ്‌നം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയ്ക്കു ശേഷം വിഷയം പരിഗണിക്കാമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിന് വഴങ്ങാത്ത പ്രതിപക്ഷം ബഹളം വച്ചു. ബഹളം ശമിക്കാതിരുന്നപ്പോള്‍ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് തള്ളുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതെത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss