|    Aug 15 Wed, 2018 8:18 am
FLASH NEWS
Home   >  Todays Paper  >  page 12  >  

യുപിയില്‍ ഹിന്ദു വോട്ട് ഏകീകരണത്തിന് ബിജെപി ശ്രമം; ക്ഷേത്രങ്ങളുടെ കണക്കെടുപ്പ്

Published : 7th August 2018 | Posted By: kasim kzm

ആഗ്ര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ കൂടുതല്‍ സമാഹരിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഹിന്ദു ക്ഷേത്രങ്ങള്‍, സന്ന്യാസ ആശ്രമങ്ങള്‍, മഠങ്ങ ള്‍ തുടങ്ങിയവയുടെ കണക്കെടുപ്പ് നടത്താനൊരുങ്ങി ബിജെപി. ബൂത്ത് തലം മുതല്‍ കണക്കെടുപ്പ് നടത്താനാണ് ഉത്തര്‍പ്രദേശിലെ ബിജെപിയുടെ തീരുമാനം. ഇതോടൊപ്പം പിന്നാക്കവിഭാഗങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഇത്തരത്തില്‍ സമാഹരിക്കാനാണ് ബിജെപി നീക്കം. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു നടപടികള്‍.
വിവരശേഖരണത്തിനുള്ള ഫോറങ്ങള്‍ സംസ്ഥാനത്തെ 1.4 ലക്ഷത്തോളം വരുന്ന ബിജെപി ബൂത്ത് ഏജന്റുമാര്‍ക്ക് അയച്ചിട്ടുണ്ട്്. എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തില്‍പ്പെട്ടവരുടെ വിവരങ്ങ ള്‍ ശേഖരിക്കുന്നതിനൊപ്പം എല്ലാ ബൂത്ത് കമ്മിറ്റികളിലും പട്ടകജാതി വിഭാഗത്തില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും ബിജെപി നല്‍കിയിട്ടുണ്ട്്. 1.6 ലക്ഷം പോളിങ് ബൂത്തുകളാണ് യുപിയിലുള്ളത്. ഭൂരിഭാഗം ബൂത്തുകളിലും ബിജെപിക്ക് ശക്തമായ സ്വാധീനമുണ്ട്്. ഇതു കൂടുതല്‍ ബലപ്പെടുത്താനായി 21 അംഗ കമ്മിറ്റികളെ ഓരോ ബൂത്തിലും തിരഞ്ഞെടുക്കും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ നിന്ന് 71 സീറ്റാണ് ബിജെപിക്കു ലഭിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss