|    Dec 16 Sun, 2018 2:43 am
FLASH NEWS
Home   >  National   >  

യുപിയില്‍ സ്‌കൂള്‍ ബസ് അപകടം: ഏഴ് പേര്‍ കൊല്ലപെട്ടു

Published : 11th June 2018 | Posted By: Jasmi JMI

ലക്‌നൗ: ലകനൗ-ആഗ്ര അതിവേഗ ഹൈവേയിലുണ്ടായ ബസ്സ് അപകടത്തില്‍ ആറ് വിദ്യാര്‍ഥികളും,ഒരു ടീച്ചറും കൊല്ലപെട്ടു.രണ്ട് പേര്‍ക്ക പരിക്കേറ്റിട്ടുണ്ട്.തിര്‍വാ മേഖലയില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.റോഡില്‍ വെച്ച് ഡീസല്‍ നിറച്ച് കൊണ്ടിരിക്കെ മറ്റൊരു ബസ്സ് വന്നിടിക്കുകയായിരുന്നുവെന്നും,ടീച്ചര്‍ അടക്കം ഏഴ് പേര്‍ മരണപെട്ടതായും.രണ്ട് പേര്‍ക്ക് പരിക്കേറ്റതായും പോലിസ് വക്താവ് അറിയിച്ചു.സന്ത് കബീര്‍നഗര്‍ ജില്ലയില്‍ നിന്നുള്ള ഈ വിദ്യാര്‍ത്ഥികള്‍ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു.സംഭവത്തില്‍ മുഖ്യമന്ത്രി  ആദിത്യ നാഥ് അനുശോചനമറിയിച്ചു.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസ്സഹായം മുഖ്യമന്ത്രി
പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss