|    Oct 22 Mon, 2018 8:44 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുപിയില്‍ സ്‌കൂള്‍ബസ് ട്രക്കിലിടിച്ച് 24 വിദ്യാര്‍ഥികള്‍ മരിച്ചു

Published : 20th January 2017 | Posted By: fsq

 

ഇറ്റ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ബസ്സില്‍ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ 24 വിദ്യാര്‍ഥികള്‍ മരിച്ചു. 40ലധികം കുട്ടികള്‍ക്ക് പരിക്കേറ്റു. ഇറ്റ ജില്ലയിലെ അസദ് നഗര്‍ ഗ്രാമത്തിലാണ് അപകടം സംഭവിച്ചത്. ട്രക്കിന്റെ അമിതവേഗമാണ് അപകട കാരണം. മരിച്ച 12 വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു. 5നും 15നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. പരിക്കേറ്റ നിരവധി കുട്ടികളുടെ നില ഗുരുതരമാണ്. ഇവരെ അലിഗഡ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.കടുത്ത ശൈത്യത്തെ തുടര്‍ന്ന് എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നതാണെന്ന് യുപി ഡിജിപി ജാവീദ് അഹ്മദ് പറഞ്ഞു.  ഈ ഉത്തരവ് ലംഘിച്ച് തുറന്ന ജെഎസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. അപകടത്തിനു കാരണക്കാരായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ശംബുനാഥ് അറിയിച്ചു. അപകടത്തില്‍ അതീവ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കുട്ടികളുടെ ദാരുണമരണത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ദുഃഖം അറിയിച്ചു. സംഭവസ്ഥലത്തു പോയി ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ അധികൃതരോട് നിര്‍ദേശിച്ചതായും അഖിലേഷ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss