|    Oct 23 Mon, 2017 2:51 am
Home   >  National   >  

യുപിയില്‍ സ്‌കൂളിന് സമീപം വിഷവാതകം ചോര്‍ന്നു;300 കുട്ടികള്‍ അവശനിലയില്‍

Published : 10th October 2017 | Posted By: mi.ptk

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ പഞ്ചസാര ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് 300 കുട്ടികള്‍ അവശനിലയില്‍. ഷാമിലിയിലെ പഞ്ചസാര ഫാക്ടറിയുടെ സമീപത്തുള്ള സരസ്വതി ശിശു മന്ദിറിലെ വിദ്യാര്‍ഥികളാണ് വിഷവാതകം ശ്വസിച്ച് അവശനിലയിലായത്. ശ്വാസതടസം, ഛര്‍ദ്ദി, തലക്കറക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 35 കുട്ടികളുടെ അവസ്ഥ ഗുരുതരമാണെന്നും 15 പേരെ മീററ്റിലേക്ക് മാറ്റിയതായും ജില്ലാ ഉദ്യോഗസ്ഥന്‍ സുര്‍ജിത് സിങ് പറഞ്ഞു. മറ്റു കുട്ടികളുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടതായും അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക