|    Oct 20 Sat, 2018 1:06 am
FLASH NEWS
Home   >  National   >  

യുപിയില്‍ സന്ന്യാസിനി ക്ഷേത്രത്തിനകത്ത് കൂട്ടബലാത്സംഗത്തിനിരയായി

Published : 16th September 2017 | Posted By: mi.ptk

മഥുര: ഉത്തര്‍പ്രദേശില്‍ സന്ന്യാസിനിയെ ക്ഷേത്രത്തിനകത്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മഥുരയിലെ രാധ റാണി ക്ഷേത്രത്തിലാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 50 വയസുകാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനും പാചകക്കാരനും ചേര്‍ന്നാണ് സന്ന്യാസിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.
സെപ്തംബര്‍ 11നാണം സംഭവം. ക്ഷേത്രത്തിലെ ബാല്‍ക്കണിയില്‍ ഉറങ്ങുകയായിരുന്ന സ്ത്രീയെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ബലത്സംഗം ചെയ്യുകയായിരുന്നു.
സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സുരക്ഷാ ജീവനക്കാരനായ കന്‍ഹയ്യ യാദവിനെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ പാചകക്കാരന്‍ രക്ഷപ്പെട്ടതായും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss