|    Dec 18 Mon, 2017 10:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപിയില്‍ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

Published : 14th August 2016 | Posted By: SMR

ബലിയ: ഉത്തര്‍പ്രദേശിലെ ബലിയയില്‍ പോലിസും ബിജെപി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബിജെപിക്കാരന്‍ മരിച്ചു. പശുവിനെ കടത്തിയെന്നാരോപിച്ച് സഹപ്രവര്‍ത്തകനെതിരേ പോലിസ് കേസെടുത്തതിനെതുടര്‍ന്നുണ്ടായ പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. വിനോദ് റായി എന്ന ബിജെപി പ്രവര്‍ത്തകനാണ് മരിച്ചത്. 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റായിയുടെ മരണവുമായി ബന്ധപ്പെട്ട് ബലിയ എഡിഎം ബച്ചേലാല്‍ മൗര്യ അടക്കം 12 പേര്‍ക്കെതിരേ കേസെടുത്തു. ഒരു സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
പതിവ് പരിശോധനയ്ക്കിടെ വെള്ളിയാഴ്ച ഒരു വാഹനത്തില്‍ അഞ്ചു പശുക്കളെ കണ്ടെത്തുകയും ബിജെപി പ്രവര്‍ത്തകന്‍ ചന്ദ്രമാ യാദവിനും മറ്റൊരാള്‍ക്കുമെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ ഉപേന്ദ്ര തിവാരിയും അനുയായികളും നരഹി പോലിസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി.
പ്രതിഷേധക്കാരെ അനുനയിപ്പിച്ച് ഒഴിപ്പിക്കാന്‍ പോലിസ് ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. പോലിസിനു നേരെ കല്ലേറും തുടങ്ങി. തുടര്‍ന്ന് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചതായി പോലിസ് പറഞ്ഞു. പോലിസ് ലാത്തിച്ചാര്‍ജും വെടിവയ്പും നടത്തിയതിനാലാണ് വിനോദ് റായ് മരിച്ചതെന്ന് ജില്ലാ ബിജെപി അധ്യക്ഷന്‍ വിനോദ് ദുബെ ആരോപിച്ചു. റായിയുടെ ബന്ധുവിന്റെ പരാതിയിലാണ് എഡിഎമ്മിനും 11 പോലിസുകാര്‍ക്കുമെതിരേ കേസെടുത്തത്.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ റായിയുടെ മരണകാരണം  അറിയാനാവൂ എന്നും പോലിസ് സൂപ്രണ്ട് (എസ്പി) മനോജ്കുമാര്‍ ഝാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss