|    Aug 22 Tue, 2017 6:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനുള്ള ക്ഷണം ഷീല ദീക്ഷിത് നിരസിച്ചു

Published : 28th June 2016 | Posted By: SMR

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം യുപിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം പാര്‍ട്ടി മുതിര്‍ന്ന നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് നിരസിച്ചെന്ന് റിപോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി അധ്യക്ഷ സോണിയയുമായും ഉപാധ്യക്ഷന്‍ രാഹുലുമായും ഷീല നടത്തിയ കൂടിക്കാഴ്ചയാണ് യുപിയില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത്.
നേരത്തേ പഞ്ചാബ്, യുപി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തന്ത്രം മെനയാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ പ്രശാന്ത് കിഷോര്‍ യുപിയില്‍ രാഹുല്‍ ഗാന്ധിയെയോ പ്രിയങ്കാ ഗാന്ധിയെയോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കൊണ്ടുവരണമെന്ന നിര്‍ദേശവും ഹൈക്കമ്മാന്‍ഡിന് മുന്നില്‍ വച്ചിരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക