|    Oct 16 Tue, 2018 1:45 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുപിയില്‍ ബോട്ട് മറിഞ്ഞ് 22 മരണം

Published : 15th September 2017 | Posted By: fsq

 

ബാഗ്പത്: ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മുങ്ങിമരിച്ചു. 60 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. പത്തുപേര്‍ നീന്തിരക്ഷപ്പെട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് ഭവാനി സിങ് അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊള്ളാവുന്നതിലധികം ആളുകളുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പോലിസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് 22 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി അവനീഷ് അവസ്തി അറിയിച്ചു. അപകടത്തെ തുടര്‍ന്ന് സ്ഥലത്തു നാട്ടുകാര്‍ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ രണ്ടു വാഹനങ്ങള്‍ കത്തിച്ചു. സ്ഥിതി നിയന്ത്രണാധീനമാണെന്ന് പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss