|    Jun 21 Thu, 2018 7:50 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപിയില്‍ ബിജെപി എംഎല്‍എമാര്‍ക്ക് ഭീഷണി

Published : 24th May 2018 | Posted By: kasim kzm

ലഖ്‌നോ: 10 ലക്ഷം രൂപ തന്നില്ലെങ്കില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്ന് ഉത്തര്‍പ്രദേശിലെ ആറു ബിജെപി എംഎല്‍എമാര്‍ക്ക് ഭീഷണിസന്ദേശം.  സന്ദേശമയച്ച ആളുടെ അക്കൗണ്ടില്‍ തുക നിക്ഷേപിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ രണ്ടുദിവസത്തിനകമാണ് ഭീഷണിസന്ദേശം ലഭിച്ചത്. ഒരാളുടെ പേരിലാണ് എല്ലാ ഭീഷണി സന്ദേശങ്ങളുമയച്ചതെന്നു പോലിസ് പറഞ്ഞു. മൂന്നു ദിവസത്തിനകം പണം നിക്ഷേപിക്കണമെന്നു സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വീര്‍വിക്രം സിങ്, പ്രേംനാരായണ്‍ പാണ്ഡെ, വിനയ്കുമാര്‍ ദ്വിവേദി, വിനോദ് കത്യാര്‍, ശശാങ്ക് ത്രിവേദി, അനിതാ രാജ്പുത് എന്നിവര്‍ക്കാണ് സന്ദേശം ലഭിച്ചത്. തനിക്ക് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് കത്യാര്‍ പറഞ്ഞു. 10 ലക്ഷം നല്‍കിയില്ലെങ്കില്‍ കുടുംബത്തെ കൊല്ലുമെന്നാണ് ഭീഷണിയെന്നും  അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss