|    Jan 22 Sun, 2017 11:57 pm
FLASH NEWS

യുപിയില്‍ ബിഎസ്പി 100 മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തും

Published : 11th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി 100 മുസ്‌ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കും. പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ കൂടുതലും പശ്ചിമ യുപിയിലായിരിക്കും ജനവിധി തേടുക. രാജ്യത്തെ ഏറ്റവുമധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ പ്രധാനമായും ദലിത്, മുസ്‌ലിം വോട്ടുകളിലാണ് ബിഎസ്പിക്കു പ്രതീക്ഷ. 38 ദശലക്ഷമാണ് സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ. ഇതാവട്ടെ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 19.3 ശതമാനം വരും.
കഴിഞ്ഞദിവസം ബിജ്‌നോര്‍ ജില്ലയിലെ സ്ഥാനാര്‍ഥികളുടെ പേര് പുറത്തുവിടുന്നതിനിടെയാണ് മായാവതിയുടെ പ്രഖ്യാപനം. ബിജ്‌നോറിലെ എട്ടു മണ്ഡലങ്ങളില്‍ അഞ്ചിലും മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് ബിഎസ്പി പ്രഖ്യാപിച്ചത്.
സമാജ്‌വാദി പാര്‍ട്ടി ഇവിടെ നാല് മുസ്‌ലിംകളെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഇവിടെ നാലു ബിഎസ്പി സ്ഥാനാര്‍ഥികളാണു വിജയിച്ചത്. രണ്ടുവീതം ബിജെപി, എസ്പി സ്ഥാനാര്‍ഥികളും ജയിച്ചു. അടുത്തവര്‍ഷം മധ്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണു കരുതുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ‘സെമി ഫൈനല്‍’ മല്‍സരമായി പരിഗണിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ദേശീയ പാര്‍ട്ടികള്‍ക്കു സുപ്രധാനമാണ്. 403 അംഗങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ നിയമസഭയാണ് യുപിയിലേത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക