|    Nov 14 Wed, 2018 4:23 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുപിയില്‍ ബസ്സിനു തീപ്പിടിച്ച് 24 മരണം

Published : 6th June 2017 | Posted By: fsq

 

ബറേലി: ഉത്തര്‍പ്രദേശില്‍ ദേശീയപാതയില്‍ ബസ്സിനു തീപ്പിടിച്ച് 24 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഡല്‍ഹിയില്‍നിന്ന് 41 യാത്രക്കാരുമായി ഗോണ്ടയിലേക്ക് പോവുകയായിരുന്ന ഉത്തര്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സാണ് ദേശീയപാത 24ലെ ബാദ ബൈപാസില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ലോറിയുമായി കൂട്ടിയിടിച്ച് ബസ്സിനു തീപ്പിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ പലരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡിഎന്‍എ പരിശോധന നടത്തും. മൂന്നുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 14 പേരുടെയും നില ഗുരുതരമാണ്. ലോറിയുമായി കൂട്ടിയിടിച്ചപ്പോള്‍ ബസ്സിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവറും മരിച്ചവരില്‍പ്പെടും. കണ്ടക്ടര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഷാജഹാന്‍പൂരില്‍ നിന്നു വരുകയായിരുന്ന ലോറിക്കും തീപ്പിടിച്ചു. ലോറി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതായി പോലിസ് പറഞ്ഞു. ബസ്സപകടത്തില്‍ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആളുകളെ തിരിച്ചറിഞ്ഞതിനുശേഷം സഹായധനം വിതരണം ചെയ്യൂമെന്ന് സംസ്ഥാന മന്ത്രി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss