|    Jan 20 Fri, 2017 12:54 am
FLASH NEWS

യുപിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മായാവതിയുടെ ശില്‍പങ്ങളും

Published : 25th May 2016 | Posted By: SMR

ലഖ്‌നോ: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബിഎസ്പി പ്രവര്‍ത്തകര്‍ മായാവതിയുടെ പ്രതിമകള്‍ നിര്‍മിക്കുന്നതിനു നടപടി തുടങ്ങി. ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍വരുകയാണെങ്കില്‍ പ്രതിമകള്‍ സ്ഥാപിക്കുകയില്ലെന്ന മായാവതിയുടെ പ്രഖ്യാപനത്തിനു വിരുദ്ധമായാണ് അണികള്‍ പ്രതിമാ നിര്‍മാണത്തിനൊരുങ്ങുന്നത്.
വലതു കൈയില്‍ പഴ്‌സ് പിടിച്ച് കഴുത്തില്‍ സ്‌കാര്‍ഫ് ചുറ്റി നടന്നുപോവുന്ന തനത് ശൈലിയിലുള്ള 150 പ്രതിമകള്‍ നിര്‍മിക്കാനാണ് പ്രാദേശിക ശില്‍പിയായ അമര്‍നാഥ് പ്രജാപതിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പ് ഓഫിസിലും മറ്റിടങ്ങളിലും സ്ഥാപിക്കാനാണിതെന്ന് അദ്ദേഹം പറഞ്ഞു. ബിഎസ്പി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നവരാണ് പ്രതിമകള്‍ക്കു ഓര്‍ഡര്‍ നല്‍കിയതെന്ന് അദ്ദേഹം അറിയിച്ചു. മൂന്നര അടി ഉയരമുള്ള ഓരോ പ്രതിമയ്ക്കും 40 കി.ഗ്രാം ഭാരമുണ്ടാവുമെന്നും പ്രതിമകള്‍ തിരഞ്ഞെടുപ്പിനു മുമ്പ് നല്‍കുവാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക