|    May 25 Thu, 2017 8:54 am

യുപിയില്‍ ട്രെയിനുകളില്‍ കവര്‍ച്ച

Published : 6th October 2016 | Posted By: SMR

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ സായുധസംഘം ട്രെയിനുകളി ല്‍ കൊള്ള നടത്തി. കാണ്‍പൂരി ല്‍ മൂന്ന് ട്രെയിനുകളിലെ 12 സഞ്ചാരികളാണ് കവര്‍ച്ചയ്ക്കിരയായത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു ആക്രമണം. പുറപ്പെടാനുള്ള സിഗ്‌നലിനായി കാണ്‍പൂ ര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുകിടന്ന ട്രെയിനുകളില്‍ ആയുധം കാണിച്ചാണ് സംഘം കവര്‍ച്ച നടത്തിയത്. മുംബൈ- ലഖ്‌നോ എക്‌സ്പ്രസ്, വൈശാലി എക്‌സ്പ്രസ്, ലഖ്‌നോ- കാ ണ്‍പൂര്‍ പാസഞ്ചര്‍ എന്നിവയിലാണ് കവര്‍ച്ചാസംഘത്തിന്റെ അതിക്രമമുണ്ടായത്. അക്രമികളെ പ്രതിരോധിച്ച മൂന്ന് യാത്രക്കാര്‍ക്കു പരിക്കേറ്റു. ഇതില്‍ രണ്ടുപേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവര്‍ച്ചയ്ക്കുശേഷം അക്രമികള്‍ രക്ഷപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day