|    Aug 18 Fri, 2017 6:05 pm
FLASH NEWS
Home   >  National   >  

യുപിയില്‍ കുട്ടികള്‍ക്ക് പകരം മരിച്ചത് പശുക്കളായിരുന്നെങ്കില്‍ ചര്‍ച്ചയായേനെ;വിമര്‍ശനവുമായി സഞ്ജീവ് ഭട്ട്

Published : 12th August 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഗൊരഖ്പൂരിലെ ബാബ രാഘവ്ദാസ് (ബിആര്‍ഡി) ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ നിസ്സംഗത പാലിക്കുന്ന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. 30 കുട്ടികള്‍ക്കു പകരം ഒരു മുസ്‌ലിം കാലി കച്ചവടക്കാരന്റെ 10 പശുക്കളാണ് മരിച്ചിരുന്നതെങ്കില്‍ മുസ്‌ലിങ്ങളെ കൊല്ലാനും അംഗഭംഗം വരുത്താനും കൊലയാളി കൂട്ടങ്ങളെ പറഞ്ഞുവിടുമായിരുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അരുണ്‍ ജെയ്റ്റ്‌ലിയോ മറ്റ് നേതാക്കളോ ഗോരഖ്പൂര്‍ സന്ദര്‍ശിക്കും.സമാധാനം പാലിച്ചതിന് അവരെ പ്രകീര്‍ത്തിക്കുകയും ചെയ്യും. വിവേകബുദ്ധിയോടെ ആരെങ്കിലും സംസാരിച്ചാല്‍ ഉടന്‍ പാകിസ്ഥാനിലേക്ക് പറഞ്ഞയക്കുകയും ചെയ്യുമെന്നും സഞ്ജീവ് ഭട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക