|    Jan 24 Tue, 2017 10:37 am
FLASH NEWS

യുപിയില്‍ കര്‍ഷകനു നിധിശേഖരം ലഭിച്ചു

Published : 18th July 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിലം ഉഴുത് മറിക്കുകയായിരുന്ന കര്‍ഷകന് നിധിശേഖരവും സ്വര്‍ണനാണയങ്ങളും ലഭിച്ചു.
ഹരിനഗര്‍ പ്രദേശത്താണ് മണ്ണിനടിയില്‍ നിന്ന് നിധിശേഖരവും നിത്യോപയോഗ വസ്തുക്കളും ലഭിച്ചത്.
സിന്ധു നദീതട സംസ്‌കാരത്തിന്റെ ബാക്കിപത്രങ്ങളാണ് 4,500 വര്‍ഷം പഴക്കം വരുന്ന ഈ നാണയങ്ങളും പാത്രങ്ങളും. കര്‍ഷകന് നിധി കിട്ടിയ വാര്‍ത്ത പരന്നതോടെ ചുറ്റുമുള്ള കൃഷിയിടങ്ങളെല്ലാം ഉഴുതുമറിച്ച നാട്ടുകാര്‍ക്ക് ഏതാനും പാത്രങ്ങളും തകിടുകളും ലഭിച്ചു.
ജില്ലാ ജഡ്ജി ബി ചന്ദ്രക്കല വാര്‍ത്തയറിഞ്ഞ ഉടനെ ഇന്ത്യന്‍ പുരാവസ്തു ഗവേഷണ വകുപ്പിനെ (എഎസ്‌ഐ) വിവരമറിയിച്ചു. ആഗ്രയിലുള്ള ഓഫിസില്‍ നിന്നും എഎസ്‌ഐ സംഘം സ്ഥലത്തെത്തിയപ്പോഴേക്കും നിധിവേട്ടക്കാരെ നിയന്ത്രിക്കാന്‍ പോലിസ് എത്തിക്കഴിഞ്ഞിരുന്നു.
കണ്ടെടുത്ത വസ്തുക്കള്‍ ഹാരപ്പന്‍ കാലഘട്ടത്തിലേത് ആയിരിക്കുമെന്ന് സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് (ആഗ്ര സര്‍ക്കിള്‍) ഭുവന്‍ വിക്രം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 579 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക