|    Feb 23 Thu, 2017 1:21 pm
FLASH NEWS

യുപിയില്‍ ആര്‍എല്‍ഡി- ജെഡി(യു) സഖ്യം

Published : 22nd November 2016 | Posted By: SMR

ലഖ്‌നോ: നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) ജനതാ ദള്‍ (യു), ബിഎസ്-4 എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചു. മറ്റു പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂന്നു പാര്‍ട്ടികളുടെ സഖ്യ പ്രഖ്യാപനം. 403 നിയസഭാ മണ്ഡലങ്ങളിലും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമെന്ന് ആര്‍എല്‍ഡി നേതാവ് അജിത് സിങ്, ജെഡിയു നേതാവ് ശരത് യാദവ്, ബിഎസ്-4 നേതാവ് ബച്ചന്‍ സിങ് എന്നിവര്‍ അറിയിച്ചു. മറ്റു ചെറു കക്ഷികളുമായും ചര്‍ച്ച നടന്നുക്കുന്നുണ്ട്. കോണ്‍ഗ്രസ്  ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും അജിത് സിങ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക