|    Jan 22 Sun, 2017 11:59 pm
FLASH NEWS

യുപിയിലെ കോണ്‍ഗ്രസ് പ്രചാരണത്തിനു തുടക്കമായി; റോഡ്‌ഷോയ്ക്കിടെ കടുത്തപനി സോണിയ ഡല്‍ഹിക്കു മടങ്ങി

Published : 3rd August 2016 | Posted By: SMR

വാരണാസി: അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രചാരണത്തിനു തുടക്കംകുറിച്ച് റോഡ്‌ഷോ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കടുത്ത പനിമൂലം റോഡ്‌ഷോ ഇടയ്ക്കു നിര്‍ത്തി ഡല്‍ഹിയിലേക്കു മടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയത്.
പ്രചാരണത്തിന്റെ ഭാഗമായി നേരത്തെ ഡല്‍ഹി- കാണ്‍പൂര്‍ ബസ് യാത്ര, രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ലഖ്‌നോവില്‍ ബൂത്ത്തല പ്രവര്‍ത്തകരുമായുള്ള ആശയവിനിമയം എന്നിവ നടത്തിയിരുന്നു. എട്ട് കിലോമീറ്റര്‍ ദൂരം നടത്തിയ റോഡ്‌ഷോയില്‍ ആയിരക്കണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. റോഡ്‌ഷോയ്ക്കു മുമ്പ് സോണിയാഗാന്ധി ബി ആര്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടക്കത്തില്‍ കാറില്‍ സഞ്ചരിച്ച സോണിയ തുടര്‍ന്ന് തുറന്നവാഹനത്തില്‍ കയറി ജനങ്ങളെ അഭിവാദ്യം ചെയ്തു. റോഡ്‌ഷോയില്‍ പങ്കെടുക്കാനെത്തിയ മുസ്‌ലിം സ്ത്രീകളടക്കമുള്ളവരെ അഭിവാദ്യം ചെയ്യാന്‍ പലതവണ സോണിയ വാഹനത്തില്‍ നിന്നിറങ്ങി. 5000 മോട്ടോര്‍ സൈക്കിളിന്റെ അകമ്പടിയോടെയാണ് സോണിയയെ ലാല്‍ബഹദൂര്‍ ശാസ്ത്രി ബബത്പൂര്‍ വിമാനതാവളത്തില്‍ നിന്ന് പരിപാടി നടന്ന സര്‍ക്യൂട്ട് ഹൗസിലേക്ക് ആനയിച്ചത്.
മോദി പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് സോണിയ വാരണാസിയിലെത്തുന്നത്. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീല ദീക്ഷിത്, ഗുലാംനബി ആസാദ് തുടങ്ങിയവര്‍ സോണിയയോടപ്പം റോഡ്‌ഷോയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക