|    Jan 22 Sun, 2017 7:51 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

യുനൈറ്റഡ് എഫ്‌സി മേളയ്ക്ക് തുടക്കം

Published : 17th October 2016 | Posted By: SMR

ദമ്മാം: അല്‍ ഖോബാര്‍ യുനൈറ്റഡ് എഫ്‌സി ഏഴാമത് യുഎസ്ജി ബോറല്‍ ഫുട്‌ബോള്‍ മേളയ്ക്ക് ദമ്മാം അല്‍ തറജ് സ്റ്റേഡിയത്തില്‍ തുടക്കം. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ സ്‌കൗട്ട് വിഭാഗം സൗദിയുടെയും ഇന്ത്യയുടെയും പതാകകള്‍ വഹിച്ച് നടത്തിയ മാര്‍ച്ച് പാസ്റ്റോടെയാണ് കാല്‍പന്ത് കളിക്ക് തുടക്കമായത്. യുഎസ്ജി ബോറല്‍ സ്റ്റീ ല്‍ പ്ലാന്റ് മാനേജര്‍ മാന്‍ സിയത്തിര്‍ സല്യൂട്ട് സ്വീകരിച്ചു.
കേരളീയ തനിമ പ്രതിഫലിപ്പിച്ച സാന്‍ഫോര്‍ഡ് ഖാലിദിയ ക്ലബ്ബ് മികച്ച മാര്‍ച്ച് പാസ്റ്റിന് ട്രോഫിയും കാഷ് അവാര്‍ഡും കരസ്ഥമാക്കി. സൗദി അത്‌ലറ്റിക് ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹബീബ് റബാന്‍ കിക്കോഫ് നിര്‍വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ അബ്ദുല്‍ വാരിസ്, പ്രിന്‍സിപ്പല്‍ ഡോ. ഇ കെ മുഹമ്മദ് ഷാഫി, മുന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ സലാം, മുനീര്‍ ബാബു (റോയല്‍ ട്രാവല്‍സ്), ആല്‍ബിന്‍ ജോസഫ് (എക്‌സ്പ്രസ് മണി), മുഹമ്മദ് സുഫ്‌യാന്‍ (ബിപിഎല്‍ കാര്‍ഗോ), ടി പി എം ഫസല്‍, മുഹമ്മദ് നജാത്തി, പി എം നജീബ്, പവനന്‍ മൂലക്കീല്‍, ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂര്‍, കെ ആര്‍ അജിത്, ഷാജഹാന്‍ റാവുത്തര്‍, അഷ്‌റഫ് ആലുവ, അബ്ദുല്‍ ഹക്കീം, റോബര്‍ട്ട് ഹാരിയോ, ശിഹാബ് കൊയിലാണ്ടി, മാലിക് മഖ്ബൂ ല്‍, നബീല്‍ പൊന്നാനി, ഡിഫ ഭാരവാഹികളായ റഫീഖ് കൂട്ടിലങ്ങാടി, റിയാസ് പറളി, സമീര്‍ സാം, സക്കീര്‍ വള്ളക്കടവ് സംബന്ധിച്ചു. ആദ്യ ദിവസം യൂത്ത് ക്ലബ് അല്‍ ഖോബാര്‍, മലബാര്‍ യുനൈറ്റഡിനെയും കോര്‍ണിഷ് സോക്കര്‍, കെപ്‌വ ദമ്മാമിനെയും തോല്‍പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക