|    Jun 20 Wed, 2018 3:30 pm
FLASH NEWS

യുനൈറ്റഡ് അഖിലേന്ത്യാ വോളി കിഴക്കഞ്ചേരിയില്‍ ഇന്ന് മുതല്‍

Published : 15th January 2017 | Posted By: fsq

 

വടക്കഞ്ചേരി: യുനൈറ്റഡ് അഖിലേന്ത്യാ വോളിയ്ക്ക് ഞായറാഴ്ച്ച  വൈകീട്ട് 7.30ന് കിഴക്കഞ്ചേരി ഗവ. സ്‌കൂള്‍ മൈതാനിയില്‍ കളമുണരുമ്പോള്‍ കായിക പ്രേമികള്‍ ആവേശത്തിമിര്‍പ്പിലാവും.ആദ്യ മല്‍സരത്തില്‍ ഒഎന്‍ജിഎസ്. ഡെറാഡൂണും ബിപിസിഎല്‍ കൊച്ചിയും നേര്‍ക്കുനേര്‍ അങ്കംകുറിയ്ക്കും. മലയോര ഗ്രാമത്തിലേക്ക് ഇന്ത്യയിലെ മികച്ച ടീമുകളും താരങ്ങളും വിരുന്നിനെത്തിയ പ്രതീതിയോടെ അഭിമാനത്തോടെ വോളിബാള്‍ ടൂര്‍ണമെന്റിനെ വരവേല്‍ക്കുകയാണ് വോളി ആരാധകരും നാട്ടുകാരും.ആധുനിക സംവിധാനത്തോടെയുള്ള ഗ്യാലറി ഒരുക്കി, രാത്രി പകലാക്കും വിധം കൃത്രിമ വെളിച്ചത്തിന്റെ മാസ്മരികതയില്‍ ഫ്‌ലഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന അഖിലേന്ത്യാ വോളിക്ക് നാടൊരുങ്ങി. ജനുവരി 15 മുതല്‍ 22 വരെ നടക്കുന്ന മല്‍സരങ്ങളില്‍ ഇന്ത്യയിലെ പ്രമുഖ  വോളി ടീമുകളും താരങ്ങളും മാറ്റുരയ്ക്കും.      അര്‍ജുന അവാര്‍ഡ് ജേതാവ് ടോംജോസഫ്, രാജ്യാന്തര മല്‍സരങ്ങളില്‍ മിന്നും താരമായ ജെറോം വിനീത്, കളിക്കളത്തിലെ പോരാട്ട വീര്യവുമായി കിഷോര്‍, മുത്തു സ്വാമി,           മഞ്ജിത് കൗര്‍, അനൂപ് ഡി കോസ്റ്റ, രഞ്ജിത്ത്, സ്മാഷുകള്‍ പറന്നുതിര്‍ക്കും കാക്ക പ്രഭാകരന്‍ തുടങ്ങിയ വോളിബോളിന്റെ കിരീടം വച്ച താരങ്ങള്‍ യുനൈറ്റഡ് അഖിലേന്ത്യാ വോളി ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് 7.30ന് മുന്‍മന്ത്രി കെ ഇ ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ വിശിഷ്ടാതിഥിയാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss