|    Jul 27 Thu, 2017 12:20 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

യുനെസ്‌കോ നിലപാടിന് ഒഐസിയുടെ അഭിനന്ദനം

Published : 17th October 2016 | Posted By: SMR

ജിദ്ദ: മസ്ജിദുല്‍ അഖ്‌സയുമായും അല്‍ ബുറാഖ് ഭിത്തിയുമായും ജൂതന്‍മാര്‍ക്ക് മതപരമായ ബന്ധമോ അവകാശമോ ഇല്ലെന്നും അത് ലോക മുസ്‌ലിംകളുടെ പുണ്യസ്ഥലമാണെന്നുമുള്ള യുനെസ്‌കോയുടെ പ്രഖ്യാപനത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (ഒഐസി) സ്വാഗതം ചെയ്തു.
ഫലസ്തീനിലെ ജനങ്ങളുടെ രാഷ്ട്രീയവും സാംസ്‌കാരികവും മതപരവുമായ അവകാശങ്ങളെ നിഷേധിക്കുവാനും ചരിത്രവസ്തുതകളെ മൂടിവയ്ക്കാനുമുള്ള ഇസ്രായേലിന്റെ പ്രവര്‍ത്തികളോടും അധിനിവേശ നയങ്ങളോടുമുള്ള ആഗോള ജനതയുടെ നിന്ദയും വിയോജിപ്പുമാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിച്ചതെന്ന് ഒഐസി ജനറല്‍ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
അല്‍ അഖ്‌സ മസ്ജിദിന്റെ അറബ്-ഇസ്‌ലാമിക അസ്ഥിത്വം നിലനിര്‍ത്താനും സംരക്ഷിക്കാനുമുള്ള യുഎന്‍ പ്രമേയത്തെ പിന്തുണച്ച രാജ്യങ്ങളേയും ഇതിനായുള്ള ഒഐസി സംഘത്തിന്റെ പരിശ്രമത്തേയും ഒഐസി ജനറല്‍ സെക്രട്ടറി ഇയാദ് അമീന്‍ മദനി പ്രശംസിച്ചു.
ചരിത്രപരവും സുപ്രധാനവുമായ ഈ പ്രമേയം പ്രാവര്‍ത്തികമാക്കേണ്ടേതിന്റെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് യുനെസ്‌കോ ഉത്തരവാദിത്തം നിറവേറ്റണം. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും യുഎന്‍ പ്രമേയങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇസ്രയേല്‍ നയങ്ങള്‍ക്കെതിരേ യുനെസ്‌കോ നടപടിയെടുക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക