|    Jan 17 Tue, 2017 10:55 pm
FLASH NEWS

യുനെസ്‌കോയുമായി സഹകരിക്കില്ലെന്ന് ഇസ്രായേല്‍

Published : 15th October 2016 | Posted By: SMR

തെല്‍അവീവ്: യുഎന്നിന്റെ സാംസ്‌കാരികവിഭാഗമായ യുനെസ്‌കോയുമായുള്ള സഹകരണം ഇസ്രായേല്‍ നിര്‍ത്തിവച്ചു. യുനെസ്‌കോ ജൂതന്മാരുടെ ചരിത്രം നിഷേധിച്ചെന്നും ഇസ്‌ലാമിക ഭീകരതയെ സഹായിക്കുെന്നന്നും ആരോപിച്ചാണ് ഇസ്രായേലിന്റെ നടപടി. ജറുസലേമിലെ പുണ്യപ്രദേശങ്ങളെക്കുറിച്ച് യുനെസ്‌കോയില്‍ ഏതാനും മുസ്‌ലിം രാജ്യങ്ങള്‍ സമര്‍പ്പിച്ച കരട് പ്രമേയമാണ് ഇസ്രായേലിനെ പ്രകോപിപ്പിച്ചത്. ടെംപിള്‍ മൗണ്ടില്‍ സന്ദര്‍ശനം നടത്തുന്നതിന് ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍നിന്നുള്ളവരെ ഇസ്രായേല്‍ തടയുന്നതിനെ കരട് പ്രമേയത്തില്‍ അപലപിക്കുന്നുണ്ട്.  ജറുസലേം, ടെംപിള്‍ മൗണ്ട് എന്നിവയുമായുള്ള ജൂതന്മാരുടെ 1,000 വര്‍ഷത്തോളം പഴക്കമുള്ള ചരിത്രമാണ് യുനെസ്‌കോ തള്ളിപ്പറഞ്ഞിരിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി നഫ്താലി ബെന്നറ്റ് അറിയിച്ചു. യുനെസ്‌കോയ്ക്കായി പ്രവര്‍ത്തിച്ച ഇസ്രായേല്‍ ദേശീയ കമ്മീഷന്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇത് ഇസ്രായേലിനുള്ള മുന്നറിയിപ്പാണെന്നും ഇസ്രായേല്‍ ഫലസ്തീന്‍ രാജ്യത്തെയും തലസ്ഥാനമായ ജറുസലേമിനെയും അംഗീകരിക്കണമെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചു. ജറുസലേമിലെ ഇസ്‌ലാമിക-ക്രൈസ്തവ പുണ്യപ്രദേശങ്ങളിലെ അധിനിവേശം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക