|    Jun 19 Tue, 2018 11:59 pm
FLASH NEWS

യുദ്ധ വിരുദ്ധ സന്ദേശത്തോടെ ഹിരോഷിമ-നാഗസാക്കി ദിനാചരണം

Published : 10th August 2017 | Posted By: fsq

 

എടക്കര: യുദ്ധ വിരുദ്ധ സന്ദേശം നല്‍കി ജില്ലയിലെങ്ങും ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു. ഉപ്പട എന്‍എസ്എസ് യുപി സ്‌കൂളില്‍ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. വാര്‍ഡംഗം റോയി പട്ടംതാനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ രാമന്‍കുട്ടി യുദ്ധവിരുദ്ധ സന്ദേശം നല്‍കി. പ്രധാനാധ്യാപകന്‍ വി എസ് വേണുഗോപാല്‍, ഷമീര്‍ തോട്ടത്തില്‍, സ്‌കൂള്‍ ലീഡര്‍ ഷാമിന്‍ എന്നിവര്‍ സംസാരിച്ചു.ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്കുകള്‍ നിര്‍മിച്ച് മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് വോളന്റിയര്‍മാര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. ഹിരോഷിമയില്‍ വീണ ആറ്റംബോംബില്‍ നിന്നു രക്ഷപെട്ട് അര്‍ബുദ രോഗിയായി മരിച്ച സഡാക്കോ സസാക്കിയുടെ സ്മരണയിലാണ് വോളന്റിയര്‍മാര്‍ സഡാക്കോ കൊക്കുകള്‍ നിര്‍മിച്ച് സമാധാനത്തിന്റെ സന്ദേശം നല്‍കിയത്. സഡാക്കോയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മുന്നൂറ്റിയന്‍പത്തിയാറ് കൊക്കുകളാണ് ഇന്നലെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വോളന്റിയര്‍മാര്‍ നിര്‍മിച്ചത്. സമാധാന സന്ദേശമായി വിദ്യാര്‍ഥികള്‍ നൂറ്റിയൊന്ന് മെഴുകു തിരികളും തെളിച്ചു. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. പിടിഎ പ്രസിഡന്റ് ബഷീര്‍ കോട്ടയില്‍ യുദ്ധ വിരുദ്ധ സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ എല്‍ വൈ സുജ, എസ്എംസി ചെയര്‍മാന്‍ മുനീര്‍ കാവുങ്ങല്‍, ഗഫൂര്‍ കല്ലറ, പി മോഹനന്‍, സുരേന്ദ്രനാഥ്, എ സി പ്രിജില്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫിസര്‍ മുഹമ്മദ് റസാഖ്, വോളന്റിയര്‍മാരായ മേഘ, അമൃത, അഫീഫ്, റിംഷാന്‍, ഋഷികേശ്, ആകാശ്, ബിബിത, ആതിര, ഫാര്‍ഷിദ  നേതൃത്വം നല്‍കി.കൊണ്ടോട്ടി: ഇഎംഇഎ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധ വിരുദ്ധ സന്ദേശം വിളിച്ചോതി ആയിരത്തോന്ന് കൊക്കുകകളെ ആകാശത്തേക്ക് പറത്തുകയും മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തത്തോടെ യുദ്ധവിരുദ്ധ മാഗസിന്‍ പ്രകാശനം ചെയ്യുകയും ചെയ്തു. യുദ്ധ വിരുദ്ധ സംഗമം കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹനീഫ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി ടി ഇസ്മായില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സോഷ്യല്‍ സയന്‍സ് ക്ലബ് നടത്തിയ മല്‍സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനവിതരണവും നടത്തി മൊറയൂര്‍: നാഗസാക്കി ദിനത്തോടനുബന്ധിച്ച് മൊറയൂര്‍ ജിഎം എല്‍പി സ്‌കൂള്‍ കുട്ടികള്‍ മൊറയൂര്‍ ടൗണില്‍ യുദ്ധ വിരുദ്ധ റാലി നടത്തി. യുദ്ധ വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങുന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി  നൂറോളം കുട്ടികള്‍ റാലിയില്‍ അണിനിരന്നു. ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ പോസ്റ്റര്‍, പ്ലക്കാര്‍ഡ് നിര്‍മാണം, സഡാക്കോ കൊക്ക് നിര്‍മാണം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. സുബൈദ ടീച്ചര്‍, എം ടി റഷീദ്, തങ്കവല്ലി ടീച്ചര്‍, കെ ഉമ്മര്‍, മൃദുലാ ബി കെ, ലത്തീഫ് മംഗലശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. മലപ്പുറം: രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്ക ജപ്പാനിലെ നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിച്ചതിന്റെ 72ാം വാര്‍ഷിക ദിനാചരണം മേല്‍മുറി സ്വലാത്ത് നഗര്‍ മഅ്ദിന്‍ പബ്ലിക് സ്‌കൂളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വെള്ളരി പ്രാവിനെ പറത്തി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടികള്‍ക്ക് അബ്ദുര്‍റഹ്്മാന്‍, കെ വിനോദ്, എം അബ്ദുല്‍ ബാരി, എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss