|    Jul 21 Sat, 2018 5:30 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുദ്ധ പ്രഖ്യാപനം ആദ്യം നടത്തിയത് യുഎസ് : ഉത്തര കൊറിയ

Published : 27th September 2017 | Posted By: fsq

 

പ്യോങ്‌യാങ്: യുദ്ധ പ്രഖ്യാപനം ആദ്യം നടത്തിയത് യുഎസ് ആണെന്ന് ഉത്തര കൊറിയ. അതിര്‍ത്തി ലംഘിച്ച് യുഎസ് യുദ്ധവിമാനം പറത്തിയാല്‍ വെടിവെച്ചിടുമെന്നും ഉത്തര കൊറിയ പ്രതികരിച്ചു. കഴിഞ്ഞദിവസം യുഎസ് യുദ്ധവിമാനം വ്യോമാതിര്‍ത്തി ലംഘിച്ച് പറന്നതിന്റെ പശ്ചാത്തലത്തിലാണ്  ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉനും വിദേശകാര്യമന്ത്രി റി യോങ് ഹോയും അധികാലം ഉണ്ടാവില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ് ഉയര്‍ത്തിക്കാട്ടിയാണു യുഎസ് യുദ്ധ പ്രഖ്യാപനം നടത്തിയെന്ന് ഉത്തരകൊറിയ പ്രതികരിച്ചത്. എന്നാല്‍ ഈ ആരോപണം യുഎസ് നിഷേധിച്ചു. തങ്ങള്‍ ഉത്തര കൊറിയയുമായി യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും അനാവശ്യ ആരോപണമാണ് ഉന്നയിച്ചതെന്നും വൈറ്റ്ഹൗസ് വക്താവ് സാറാ ഹക്ബീ സാന്റേഴ്‌സ് അറിയിച്ചു.സപ്തംബര്‍ മൂന്നിന് ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതാണ് യുഎസിനെ പ്രകോപിപ്പിച്ചത്. നേരത്തെ ഉത്തര കൊറിയ നടത്തുന്ന ആണവ  പരീക്ഷണങ്ങള്‍ക്കെതിരേ യുഎസ് രംഗത്തെത്തിയിരുന്നു. യുഎസ് അധീനതയിലുള്ള ഗുവാം ദ്വീപ് ആക്രമിക്കുമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്‍ പറയുകയും ദ്വീപ് ലക്ഷ്യമാക്കി ജപ്പാനു മുകളിലൂടെ രണ്ടു തവണ മിസൈല്‍ പരീക്ഷണം നടത്തുകയും ചെയ്തു.രക്ഷാസമിതിയില്‍ ഉത്തര കൊറിയക്കു മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നു യുഎന്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനിടെയാണു വീണ്ടും യുഎസ് ഉത്തരകൊറിയക്കു മുകളിലൂടെ യുദ്ധവിമാനം പറന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss