|    May 23 Tue, 2017 10:24 pm
FLASH NEWS

യുദ്ധോപകരണങ്ങള്‍ ഇ-ബേയില്‍ വിറ്റു; യുഎസ് സൈനികര്‍ അറസ്റ്റില്‍

Published : 8th October 2016 | Posted By: SMR

വാഷിങ്ടണ്‍: യുദ്ധോപകരണങ്ങള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് സേവനമായ ഇ-ബേ വഴി വില്‍പന നടത്തിയെന്ന കേസില്‍ ആറ് സൈനികരടക്കം എട്ട് യുഎസ് സ്വദേശികള്‍ അറസ്റ്റില്‍. മൈക്കല്‍ ബാര്‍ലോ (29), അലക്‌സാണ്ടര്‍ ഹോല്ലിബോഗ് (25), ഡസ്റ്റിന്‍ നെല്‍സണ്‍ (22), ആരോണ്‍ വാണര്‍ (24), കൈല്‍ ഹേഡ്(29), ജൊനാഥന്‍ വോള്‍ഫാഡ് എന്നിവരാണ് അറസ്റ്റിലായ സൈനികര്‍.
ടെന്നിസീയിലെ ക്ലാര്‍ക്‌സ്വില്‍ സ്വദേശികളായ ജാണ്‍ റോബെര്‍ട്‌സ് (26), ജേസണ്‍ കോറി വില്‍സണ്‍ (42) എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍. 10 ലക്ഷം ഡോളറോളം വിലമതിപ്പുള്ള ആയുധങ്ങളാണ് ഇവര്‍ വില്‍പന നടത്താന്‍ ശ്രമിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുഎസിനു പുറമേ ചൈന ഹോങ്കോങ്, കസാഖിസ്താന്‍, ലിത്വാനിയ, മാള്‍ഡോവ, റുമേനിയ, റഷ്യ, മെക്‌സിക്കോ, ഉക്രെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ആയുധങ്ങള്‍ വാങ്ങിയവരില്‍ ഉള്‍പ്പെടുന്നതായും അന്വേഷണം തുടരുന്നതായും ടെന്നിസിയിലെ യുഎസ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. മെഷിന്‍ഗണ്ണിന്റെ ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും, ഗ്രനേഡ് ലോഞ്ചറിന്റെ ഭാഗങ്ങള്‍, വിമാന ഹെല്‍മറ്റുകള്‍, ദൂരദര്‍ശിനികള്‍ തുടങ്ങിയവ വില്‍പന നടത്തിയ ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day