|    Jan 21 Sat, 2017 8:59 pm
FLASH NEWS

യുദ്ധവെറിക്കെതിരേ സമാധാനസന്ദേശവുമായി ഹിരോഷിമ ദിനാചരണം

Published : 7th August 2016 | Posted By: SMR

പാനൂര്‍: യുദ്ധവെറിക്കെതിരേ സമാധാനസന്ദേശം പകര്‍ന്ന് വിദ്യാലയങ്ങളില്‍ ഹിരോഷിമ ദിനാചരണം. അണുബോംബ് വര്‍ഷത്തിന്റെ കെടുതികളും, യുദ്ധങ്ങള്‍ വിതയ്ക്കുന്ന അനാഥത്വവും ക്ലാസുകളിലൂടെയും ചിത്രങ്ങളിലൂടെയും വിവരിച്ചു.
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 3000ത്തിലേറെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ജപ്പാനിലെ യുദ്ധസ്മാരകത്തിന്റെ മാതൃക ഒരുക്കി. ഓരോ വിദ്യാര്‍ഥികളും വീടുകളില്‍ നിന്നു നിര്‍മിച്ചുകൊണ്ടുവന്ന സുഡാക്കോ കൊക്കുകളെ സ്മാരകത്തില്‍ അര്‍പ്പിച്ചാണ് സ്മരണ പുതുക്കിയത്. ഇനിയൊരു യുദ്ധമോ കെടുതിയോ പാടില്ലെന്ന പ്രതിജ്ഞയും വിദ്യാര്‍ഥികളെടുത്തു. സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍ അദൈ്വത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപകന്‍ സി പി സുധീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.—
പ്രിന്‍സിപ്പല്‍ എ കെ പ്രേമദാസ്, മാനേജര്‍ ആര്‍ കെ നാണു, കെ കൃഷണന്‍, ടി സുരേന്ദ്രന്‍, ഉത്തമന്‍ നേതൃത്വം നല്‍കി. ചമ്പാട് ചോതാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൂറ്റന്‍ കൊളാഷില്‍ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ ചിത്രരചന നടത്തി. ചലച്ചിത്ര സംവിധായകനും ചിത്രകാരനുമായ ടി ദീപേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി മീര അധ്യക്ഷത വഹിച്ചു. കെ പി ജയരാജന്‍, വി പി മോഹനന്‍ സംസാരിച്ചു.—
തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഹിരോഷിമ ദിനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ എന്‍ ഷംസീര്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, ഡിഇഒ എം പി വനജ, ഡോ. ശശിധരന്‍ കുനിയില്‍, പി വി ഗീത, വി പ്രസാദന്‍ സംസാരിച്ചു. മാട്ടൂല്‍ നോര്‍ത്ത് മാപ്പിള യുപി സ്‌കുള്‍ സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ റാലിയും ചിത്രപ്രദര്‍ശനവും നടത്തി. പ്രധാനധ്യാപകന്‍ വി പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പത്മനാഭന്‍, ശ്രീജിത്ത്, സുമയ്യ, ഷമീമ നേതൃത്വം നല്‍കി.—
കണ്ണൂര്‍: അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതി(ഐപ്‌സോ) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനാചരണം നടത്തി.
പ്രഫ. ബി മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐപ്‌സോ ജില്ല പ്രസിഡന്റ് അഡ്വ. സി ഒ ടി ഉമര്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം പി ചന്ദ്രന്‍, ജില്ല സെക്രട്ടറി എം മോഹനന്‍, എം ബാലന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക