|    Dec 11 Tue, 2018 12:47 pm
FLASH NEWS
Home   >  Editpage  >  Second edit  >  

യുദ്ധവും സമാധാനവും

Published : 26th November 2018 | Posted By: kasim kzm

1918ല്‍ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ അത് മനുഷ്യരാശി നടത്തുന്ന അവസാന യുദ്ധമായിരിക്കുമെന്ന് ജയിച്ചവരും തോറ്റവരും കരുതിയിരുന്നു. പിന്നീടാണ് ഫാഷിസം ശക്തിപ്പെടുന്നതും രണ്ടാം ലോകമഹായുദ്ധം ഉണ്ടാവുന്നതും. എന്നാല്‍, കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ പൊതുവില്‍ സായുധ സംഘട്ടനങ്ങളുടെ എണ്ണം കുറഞ്ഞുവരുകയാണ്. 21ാം നൂറ്റാണ്ട് പിറന്നതിനുശേഷം ഒരു ലക്ഷത്തിന് ഒരാള്‍ വീതമാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇതിനു പല കാരണങ്ങളുമുണ്ട്. ആണവായുധങ്ങള്‍ വികസിച്ചതിനാല്‍ വന്‍ശക്തികള്‍ യുദ്ധം ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ഡോണള്‍ഡ് ട്രംപ് വടക്കന്‍ കൊറിയയെ ആക്രമിക്കാതിരിക്കാനുള്ള ഒരു കാരണം കിം ജോങ് ഉന്നിന്റെ കൈയിലുള്ള അണുബോംബാണ്; ഇറാഖിനെ ആക്രമിച്ചതിന്റെ കാരണം സദ്ദാം ഹുസയ്‌ന്റെ കൈയില്‍ വന്‍ നശീകരണായുധങ്ങള്‍ ഇല്ലാത്തതും.
എന്നാല്‍, അണ്വായുധങ്ങള്‍ കൈവശംവയ്ക്കാത്ത രാജ്യങ്ങളും ഇപ്പോള്‍ സായുധ സംഘട്ടനം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യം വ്യാപിച്ചതും അന്താരാഷ്ട്ര സംഘടനകള്‍ നിലവില്‍വന്നതും അതിനു സഹായിക്കുന്നു. അതുപോലെ വലിയ വ്യാപാരബന്ധങ്ങളുള്ള രാജ്യങ്ങള്‍ പടനിലത്ത് നിന്നു മാറിനില്‍ക്കുന്നു. പൊതുവില്‍ വലിയ പരാക്രമം കാണിക്കുന്നത് ഇടത്തരം വികസനമുണ്ടായ രാഷ്ട്രങ്ങളാണ്. ജനാധിപത്യവല്‍ക്കരണം തുടങ്ങിയ രാജ്യങ്ങളില്‍ വിശേഷിച്ചും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss