|    Nov 20 Tue, 2018 11:01 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുദ്ധവിമാനങ്ങള്‍ക്കുള്ള യുഎസ് സഹായം നിര്‍ത്തി

Published : 11th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യമനില്‍ സൗദി-യുഎഇ സഖ്യ സേനയുടെ യുദ്ധ വിമാനങ്ങള്‍ക്ക് വിമാനങ്ങളില്‍ നിന്നു ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്നതിനു നല്‍കുന്ന പിന്തുണ യുഎസ് അവസാനിപ്പിച്ചു.
യമനില്‍ ഹൂഥി വിമതര്‍ക്കെതിരേയുള്ള സൗദി-യുഎഇ സഖ്യത്തിന്റെ വ്യോമാക്രമണത്തില്‍ യുഎസ് പിന്തുണ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. സഖ്യ സൈന്യവും യുഎസും വാര്‍ത്ത സ്ഥിരീകരിച്ചു. സൗദി അറേബ്യ ആവശ്യപ്പെട്ട പ്രകാരമാണ് യുഎസ് പിന്തുണ നിര്‍ത്തിവച്ചതെന്നു സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
വിമാനങ്ങളില്‍ ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്നതില്‍ സൗദി അറേബ്യയും സഖ്യ സൈന്യവും സ്വയംപര്യാപ്തത കൈവരിച്ചതായും എസ്പിഎ അവകാശപ്പെട്ടു. എന്നാല്‍, യമനില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതിലും രാജ്യത്തെ പട്ടിണിയിലേക്ക് തള്ളവിട്ടതിലും യുഎന്നില്‍ നിന്നടക്കം സൗദി അറേബ്യ രൂക്ഷമായ വിമര്‍ശനം നേരിടുന്നതിനിടെയാണ് യുഎസിന്റെ പിന്‍മാറ്റം.യമനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎസും ബഹ്‌റയ്‌നും കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss