|    Sep 26 Tue, 2017 8:15 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുദ്ധവിമാനം പറത്തിയ പ്രഥമ ചൈനീസ് വൈമാനിക അപകടത്തില്‍ മരിച്ചു

Published : 15th November 2016 | Posted By: SMR

ബെയ്ജിങ്: ചൈനയുടെ ജെ10 യുദ്ധവിമാനം പറത്തിയ ആദ്യവനിതാ വൈമാനികയായ യു സു പരിശീലനപ്പറക്കലിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു. വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ പാരച്യൂട്ടില്‍ ഇറങ്ങുന്നതിനിടെ മറ്റൊരു വിമാനത്തിന്റെ ചിറകില്‍ കൊളുത്തിയാണ് ദുരന്തം സംഭവിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ശനിയാഴ്ചയായിരുന്നു അപകടം. ഒരു ദിവസത്തിനു ശേഷമാണ് ചൈനീസ് അധികൃതര്‍ വിവരം പുറത്തുവിട്ടത്. യു സുവിനോടൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു.
30കാരിയായ യു സു 2005ലാണ് ചൈനീസ് വ്യോമസേനയില്‍ ചേര്‍ന്നത്. ജെ 10 യുദ്ധവിമാനം പറത്താന്‍ പരിശീലനം നേടിയ ചൈനയിലെ ആദ്യ വനിതാ പൈലറ്റായിരുന്നു അവര്‍. സുവര്‍ണ മയൂരം എന്നായിരുന്നു യു സു ചൈനയില്‍ അറിയപ്പെട്ടിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക