|    Jan 18 Wed, 2017 9:52 pm
FLASH NEWS

യുദ്ധത്തിന് ധൈര്യപെട്ടാല്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കും:പാക് പ്രതിരോധ മന്ത്രി

Published : 28th September 2016 | Posted By: mi.ptk

pak-defence-minister

ഇസ്‌ലാമാബാദ്: പാകിസ്താനെതിരെ ഇന്ത്യ യുദ്ധത്തിന് ധൈര്യപ്പെട്ടാല്‍ ഇന്ത്യയെ പൂര്‍ണമായും നശിപ്പിക്കുമെന്ന് പാക് പ്രതിരോധമന്ത്രി ഖൗജ ആസിഫ്. ഇന്ത്യയുടെ ഏത് നടപടിക്കും മറുപടി നല്‍കാന്‍ പാകിസ്താന്‍ തയ്യാറാണ്. ചില്ലുകൂട്ടില്‍ സൂക്ഷിക്കാനല്ല തങ്ങള്‍ ആണവായുധം നിര്‍മിച്ചത്. അവശ്യമായി വരികയാണെങ്കില്‍ തങ്ങള്‍ ആണവായുധം ഇന്ത്യക്കെതിരെ പ്രയോഗിക്കും.ഇന്ത്യയുടെ വരും തലമുറയെപ്പോലും ഇല്ലാതാക്കാന്‍ ശേഷിയുള്ള ബോംബുകള്‍ പാകിസ്താന്റെ പക്കലുണ്ടെന്നും ആസിഫ് പറഞ്ഞു.
കശ്മീര്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പാകിസ്താന്‍ കാണിക്കുന്ന താല്‍പര്യം ഇന്ത്യക്കില്ലെന്ന് ലോകത്തിനറിയാമെന്നും നാലോ അഞ്ചോ രാജ്യങ്ങളുടെ എതിര്‍പ്പ് പാകിസ്താനെ ഭീകര രാജ്യമായി പ്രഖ്യാപിക്കാന്‍ ആവശ്യമായ തെളിവല്ലെന്നും ആസിഫ് പറഞ്ഞു. ഉറിയില്‍ ഇന്ത്യക്കാരെ കൊലപ്പെടുത്തിയത് ഇന്ത്യക്കാര്‍ തന്നെയാണെന്നും ആസിഫ് ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 489 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക