|    Nov 19 Sun, 2017 4:51 am
FLASH NEWS

യുദ്ധത്തിനെതിരേ കുട്ടികള്‍ മനുഷ്യചങ്ങല തീര്‍ത്തു

Published : 12th August 2017 | Posted By: fsq

 

ചവറ: ഹിരോഷിമ ദുരന്ത വാര്‍ഷികത്തിന്റെ ഭാഗമായി യുദ്ധരഹിത സന്ദേശമുയര്‍ത്തി കോയിവിള സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ കുട്ടികള്‍ മനുഷ്യ ചങ്ങല തീര്‍ത്തു. കോയിവിള ഭരണിക്കാവില്‍ കുട്ടികള്‍ തീര്‍ത്ത ചങ്ങല കണ്ടതോടെ പരിസരവാസികളും വ്യാപാരികളും ഓട്ടോ െ്രെഡവര്‍മാരും പിന്തുണയറിയിച്ച് ചങ്ങലയിലെ കണ്ണികളായി. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കുട്ടികള്‍ തീര്‍ത്ത ചങ്ങല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്റണി ഉദ്ഘാടനം ചെയ്തു. കോയിവിള മുസ്്‌ലിം ജമാഅത്ത് ഇമാം മുഹമ്മദ് ഹാഷിം അസ്ഹരി സമാധാന സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ.ഫില്‍സണ്‍ ഫ്രാന്‍സിസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്തംഗം ജോസ് ഹെന്‍ട്രി,പ്രധാനാധ്യാപകന്‍ ജോസ് ജെഫേഴ്‌സണ്‍, പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യന്‍, ബി അമാന്‍, അരുണ്‍ദാസ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക