|    Jul 22 Sat, 2017 2:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുദ്ധങ്ങള്‍ കൂടുതല്‍ കെടുതികള്‍ സൃഷ്ടിക്കുന്നത് കര്‍ഷകര്‍ക്ക്: അതുല്‍ കുമാര്‍ അഞ്ജാന്‍

Published : 1st October 2016 | Posted By: SMR

ആലപ്പുഴ: യുദ്ധങ്ങള്‍ കൂടുതല്‍ കെടുതികള്‍ സൃഷ്ടിക്കുന്നത് കര്‍ഷക കുടുംബങ്ങളിലാണെന്ന് കിസാന്‍സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജാന്‍ പറഞ്ഞു. കിസാന്‍സഭ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുത്തക ഭീമന്‍മാരുടെ മക്കളാരും തന്നെ രാജ്യത്തിനായി യുദ്ധം ചെയ്യാറില്ലയെന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായാണ് പല യുദ്ധങ്ങളും ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പ്ലാനിങ് കമ്മീഷനെ നീതി ആയോഗ് ആക്കി മാറ്റിയെങ്കിലും കര്‍ഷക സുരക്ഷ ലക്ഷ്യം കാണുന്നില്ല. കഴിഞ്ഞ ബജറ്റില്‍ അഞ്ച് ലക്ഷം കോടി രൂപയുടെ സബ്‌സിഡിയാണ് കേന്ദ്ര സര്‍ക്കാര്‍ കുത്തക മുതലാളിമാര്‍ക്കായി നല്‍കിയത്. എന്നാല്‍, രാജ്യത്തിന്റെ അന്നദാതാക്കളായ 67 ശതമാനത്തോളം വരുന്ന കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. കര്‍ണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്നുണ്ട്. കേരളവും ഇത് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി ചാമുണ്ണി, അഡ്വ. ജെ വേണുഗോപാലന്‍നായര്‍, അഡ്വ. പി കെ ചിത്രഭാനു, സി രാധാകൃഷ്ണന്‍, പി എ നായര്‍, എ പി ജയന്‍, രമ ശിവശങ്കരന്‍, എന്‍ കെ സുബ്രഹ്മണ്യന്‍, എ പ്രദീപന്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സമ്മേളന നഗറില്‍ സംസ്ഥാന പ്രസിഡന്റ് വി ചാമുണ്ണി പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക