|    Nov 19 Mon, 2018 1:08 pm
FLASH NEWS

യുദ്ധങ്ങള്‍ക്കെതിരേ മാനവമൈത്രി ശില്‍പമൊരുക്കി വിദ്യാര്‍ഥികള്‍

Published : 10th August 2018 | Posted By: kasim kzm

തലശ്ശേരി: മാനവ വംശത്തിനു തന്നെ ഭീഷണിയായി ലോകത്ത് നടക്കുന്ന യുദ്ധങ്ങള്‍ക്കെതിരായി വിദ്യാര്‍ഥികള്‍ മാനവമൈത്രി സ്വാതന്ത്ര്യ ശില്‍പമൊരുക്കി. ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി പാലയാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് സ്‌കൂള്‍ പരിസരത്ത് ശി ല്‍പം ഒരുക്കിയത്.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഭാഗമായി സോഷ്യല്‍ സയന്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ കൊളാഷ്-പോസ്റ്റര്‍ പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം, നാടകം, യുദ്ധവിരുദ്ധ റാലി എന്നിവയും സ്‌കൂളിലെ സംഘടിപ്പിക്കുന്നുണ്ട്. പ്രധാനാധ്യാപിക പി ഗീതയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പുഷ്പാര്‍ച്ചന നടത്തി. എ പ്രമീള, സഞ്ജയ് ബാലന്‍, ഏയ്ഞ്ചല്‍ ജോണ്‍സണ്‍ സംസാരിച്ചു.
കല്യാശ്ശേരി: കല്യാശ്ശേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ ഹിരോഷിമ ദിനാചരണ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധവിരുദ്ധ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി കല്യാശ്ശേരി ടൗണില്‍ ഹൈവേയില്‍ നടത്തിയ റാലി പയ്യന്നൂര്‍ മേഖലാ നാഷനല്‍ സര്‍വീസ് സ്‌കീം റിജ്യനല്‍ കോ-ഓഡിനേറ്റര്‍ വിനോദ് കുമാര്‍ ഫഌഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് പി സജീവന്‍, പ്രിന്‍സിപ്പല്‍ കെ സി സിജു, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ടി പി റഹീം സംസാരിച്ചു. പി എം ആസിഫ്, രാമചന്ദ്രന്‍, കരിയര്‍ മിസ്ട്രസ് സ്മിത സുകുമാരന്‍, പി ചിഞ്ചു, കെ പി മെഹനാസ്, യു കെ ശ്രീനാഥ്, പി ശ്യാംജിത്ത് നേതൃത്വം നല്‍കി.
മാണിയൂര്‍: പാറാല്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളജ് വിദ്യാര്‍ഥി യൂനിയന്‍ സബാഹിനു കീഴില്‍ വിവിധ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു. അബ്ദുലത്തീഫ് ഹുദവി പാലത്തുങ്കര ഉല്‍ഘാടനം ചെയ്തു. മുബശ്ശിര്‍ ഹുദവി ഇരിട്ടി, സഹല്‍ കുപ്പം, റാഹില്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss