|    Oct 20 Fri, 2017 12:57 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുദ്ധക്കെടുതികള്‍ നേരിടുന്നത് ലക്ഷക്കണക്കിനു കുട്ടികള്‍

Published : 21st August 2016 | Posted By: SMR

ദമസ്‌കസ്: ഹലബ് പ്രവിശ്യയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു രക്ഷിച്ചെടുത്ത ഒംറാന്‍ ദഖ്‌നീഷ് എന്ന നാലുവയസ്സുകാരനായ സിറിയന്‍ ബാലന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.
സംഘര്‍ഷം തുടരുന്ന സിറിയയില്‍ ദുരന്തമനുഭവിക്കുന്ന ആയിരക്കണക്കിനു കുട്ടികളില്‍ ഒരാളാണ് ദഖ്‌നീഷ്. ദഖ്‌നീഷിന്റേത് അപൂര്‍വ സംഭവമല്ല. ഇത്തരത്തില്‍ നിരവധി കുട്ടികളാണ് ദിവസവും ചികില്‍സയ്‌ക്കെത്തുന്നതെന്ന് ഹലബ് നഗരത്തില്‍ നിന്നുള്ള ശിശുരോഗവിദഗ്ധനായ ഡോക്ടര്‍ അബു അല്‍ ബരാ പറഞ്ഞു. ഗുരുതരമായ പരിക്കുകളോടെയാണ് കുട്ടികള്‍ ചികില്‍സയ്‌ക്കെത്തുന്നത്. ദഖ്‌നീഷിന്റെ ചിത്രം പുറത്തുവന്നതോടെ ആഗോളതലത്തില്‍ രോഷം ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ഹലബിലെ സ്ഥിതിഗതികള്‍ മാറുമെന്നു പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും അല്‍ ബരാ എഎഫ്പിയോടു പറഞ്ഞു.
ഹലബ് നഗരത്തില്‍ ജീവിക്കുന്ന ഒരുലക്ഷത്തോളം കുട്ടികളാണ് വ്യോമാക്രമണഭീഷണി നേരിടുന്നതെന്ന് യൂനിസെഫ് പ്രതിനിധി ജൂലെയെറ്റ് ട്രോമ പറഞ്ഞു. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട 2.9 ലക്ഷം പേരില്‍ 15,000ഓളം കുട്ടികളും ഉള്‍പ്പെടുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന 28 ലക്ഷം സിറിയന്‍ കുട്ടികളാണ് സ്‌കൂളില്‍ പോവാന്‍ അവസരമില്ലാതെ കഴിയുന്നത്.
സിറിയയില്‍ ഉപരോധത്തില്‍ കഴിയുന്ന ആറു ദശലക്ഷം കുട്ടികള്‍ക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമുണ്ടെന്നും ട്രോമ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക