|    Jan 25 Wed, 2017 1:06 am
FLASH NEWS

യുദ്ധക്കുറ്റ വിചാരണ: പാകിസ്താനെതിരേ ബംഗ്ലാദേശ്

Published : 6th September 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശില്‍ ജമാ അത്ത് നേതാവ് മിര്‍ ഖാസിം അലിയെ തൂക്കിക്കൊന്നതിനു പിന്നാലെ പാകിസ്താന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരേ ബംഗ്ലാദേശ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ വിചാരണാ നടപടികളില്‍ കൈകടത്താന്‍ പാകിസ്താന്‍ ശ്രമിക്കുകയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.
മിര്‍ ഖാസിമിന്റെ വധിശിക്ഷയ്ക്കു പിന്നാലെ ബംഗ്ലാദേശിലെ യുദ്ധക്കുറ്റ വിചാരണാ നടപടികളിലുള്ള സുതാര്യതയും വിശ്വാസ്യതയും ചോദ്യം ചെയ്തുകൊണ്ട് പാകിസ്താന്‍ പ്രസ്താവനയിറക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടിക്കാരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നയമാണ് വധശിക്ഷയ്ക്കു പിന്നിലെന്നു പറഞ്ഞ പാകിസ്താന്‍ മിര്‍ ഖാസിം അലിയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക