|    Jul 22 Sun, 2018 2:35 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുദ്ധക്കുറ്റം ; ഇസ്രായേലിനെതിരേ തെളിവുകളുമായി ഫലസ്തീന്‍

Published : 23rd September 2017 | Posted By: fsq

 

ഹേഗ്: ഇസ്രായേല്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നതിനു തെളിവുകളുമായി ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനകള്‍ അന്താരാഷ്ട്ര ക്രിമിനല്‍ക്കോടതിയില്‍. 700 പേജ് വരുന്ന റിപോര്‍ട്ടാണ് സംഘടനകള്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചത്. അധിനിവിഷ്ട ഫലസ്തീനിലെ സ്ഥിതി—ഗതികളെക്കുറിച്ച് അടിയന്തരമായി സമഗ്രാന്വേഷണം നടത്തണമെന്നും ഐസിസി പ്രോസിക്യൂട്ടര്‍ ഫതവു ബെന്‍സോഡയ്ക്ക് നല്‍കിയ നിവേദനത്തില്‍ സംഘം ആവശ്യപ്പെട്ടു. ഇസ്രായേല്‍ ഭരണകൂടവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉത്തരവാദികളായ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നു അല്‍ ഹഖ്, അല്‍ മീസാന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ഫലസ്തീനിയന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, അല്‍ ദമീര്‍ അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്നീ സംഘടനകള്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നുണ്ട്. വസ്തുതാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തെളിവുകള്‍ നല്‍കിയതെന്നു സംഘം അറിയിച്ചു. അനധികൃത കൊലപാതകങ്ങള്‍, സിവിലിയന്‍മാരുടെ വീടുകള്‍ തകര്‍ക്കല്‍, സ്വത്തുക്കള്‍ അപഹരിക്കല്‍, നിയമവിരുദ്ധ നാടുകടത്തല്‍, അനധികൃത തടങ്കല്‍ തുടങ്ങിയവയുടെ തെളിവുകളാണു സംഘം സമര്‍പ്പിച്ച റിപോര്‍ട്ടിലുള്ളത്. തെളിവുകള്‍ ലഭിച്ചതായി ഐസിസി അധികൃതര്‍ സ്ഥിരീകരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss