|    Sep 23 Sun, 2018 2:01 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുദ്ധകാലത്തു വേര്‍പിരിഞ്ഞ കൊറിയന്‍ കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു

Published : 21st August 2018 | Posted By: kasim kzm

സോള്‍: 1950-53 ഉത്തര-ദക്ഷിണ കൊറിയന്‍ യുദ്ധകാലത്തു വേര്‍പിരിഞ്ഞ കുടുംബങ്ങള്‍ക്ക് 65 വര്‍ഷത്തിനു ശേഷം താല്‍ക്കാലികമായി ഒത്തുചേരല്‍. യുദ്ധകാലത്ത് വേര്‍പിരിഞ്ഞ 180ലധികം കുടുംബങ്ങളുടെ ഒത്തുചേരലിനാണ് ഉത്തര കൊറിയയില്‍ അവസരമൊരുങ്ങിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതാദ്യമായാണു കുടുംബങ്ങളുടെ നേരിട്ടുള്ള കൂടിച്ചേരല്‍.
ആണ്വായുധങ്ങള്‍ ഉപേക്ഷിക്കാനും കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനും കഴിഞ്ഞ ഏപ്രിലില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുകൊറിയന്‍ നേതാക്കളും തമ്മില്‍ ധാരണയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് യുദ്ധത്തില്‍ വേര്‍പിരിഞ്ഞ കുടുംബങ്ങളുടെ ഒത്തുചേരലും സാധ്യമായത്.
കൂടിക്കാഴ്ചയ്ക്കുള്ള സമയം അടുത്തുവന്നതോടെ അവസാന മണിക്കൂറുകളിലടക്കം ദക്ഷിണ കൊറിയയിലെ കുടുംബങ്ങളിലെ ഏതാണ്ട് 57000 പേരാണ് ഒത്തുചേരുന്നതിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ഞാന്‍ മരിക്കാനായി. ഉറ്റവരുമായി കൂടിക്കാഴ്ച നടത്താന്‍ ഇത്തരമൊരു സാഹചര്യമുണ്ടാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നു 91കാരനായ മൂണ്‍ ഹ്യൂന്‍സൂക് പറഞ്ഞു.
വളരെ സന്തോഷത്തോടെയാണ് കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നതെന്നും ഇളയ സഹോദരിയെ നേരില്‍ കാണാന്‍ കാത്തിരിക്കുന്ന അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ചയുടെ ദിവസം അടുത്തുവരാന്‍ അവശ്യമരുന്നുകളും സമ്മാനങ്ങളുമായി ദിവസങ്ങളായി കാത്തിരിക്കുകയാണു താനെന്നായിരുന്നു മൂതിര്‍ന്ന സഹോദരനെ കാണാന്‍ കാത്തിരിക്കുന്ന 76കാരനായ ലീ സൂ നാമിന്റെ പ്രതികരണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss