|    Jan 24 Tue, 2017 10:39 am
FLASH NEWS

യുദ്ധം അഞ്ചു ശതകോടി കുട്ടികള്‍ക്ക് വീടു നഷ്ടപ്പെടുത്തി: യുനിസെഫ്

Published : 8th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുദ്ധവും പട്ടിണിയും ലോകത്തുടനീളം അഞ്ചു ശതകോടി കുഞ്ഞുങ്ങളെ തെരുവിലിറക്കിയതായി യുഎനിസെഫിന്റെ റിപോര്‍ട്ട്. യുദ്ധവും ഏറ്റുമുട്ടലുകളുമാണ് 2.8 ശതകോടി കുഞ്ഞുങ്ങളെ ഭവനരഹിതരാക്കിയത്. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടെ അഭയാര്‍ഥികളായ കുഞ്ഞുങ്ങളുടെ എണ്ണം നാലു ശതകോടിയില്‍ നിന്ന് ഇരട്ടിയായി വര്‍ധിച്ച് 8.2 ശതകോടിയെത്തിയതായാണ് റിപോര്‍ട്ട്. സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ തക്ക നടപടികളെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ അനാഥരാവുന്ന കുട്ടികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യയില്‍ മൂന്നാംസ്ഥാനത്തുള്ള കുട്ടികളായിരുന്നു കഴിഞ്ഞ വര്‍ഷം അഭയാര്‍ഥികളാക്കപ്പെട്ടവരില്‍ പകുതിയും. കുഞ്ഞുങ്ങള്‍ സംരക്ഷിക്കപ്പെടണം. അവര്‍ക്കു വിദ്യാഭ്യാസം ലഭിക്കേണ്ടതുമുണ്ട്. 45 ശതമാനം അഭയാര്‍ഥി കുട്ടികളും സിറിയയില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നുമുള്ളവരാണ്. അനാഥരായഈ കുട്ടികള്‍ക്ക് മതിയായ രേഖകളൊന്നുമില്ല. 78 രാജ്യങ്ങളിലായി ബന്ധുക്കള്‍ക്കൊപ്പമല്ലാതെ സ്വന്തമായി അഭയാര്‍ഥിത്വത്തിന് അപേക്ഷ നല്‍കിയത് ഒരു ലക്ഷത്തോളം കുഞ്ഞുങ്ങളാണ്. കഴിഞ്ഞവര്‍ഷത്തെ മാത്രം കണക്കാണിത്. 20 ദശലക്ഷത്തോളം കുട്ടികള്‍ യുദ്ധമുഖത്തുനിന്നും വീടുകളിലെ പട്ടിണി മൂലവും ഓടിപ്പോന്നവരാണെന്ന് യുനിസെഫ് പറയുന്നു. പോഷകാഹാരക്കുറവും രോഗങ്ങളും ആക്രമണങ്ങളും ഈ കുട്ടികളെ നിരന്തരം വേട്ടയാടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക