|    Dec 14 Fri, 2018 4:13 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

യുണൈറ്റഡ് പ്രീമിയര്‍ ഫുഡ്‌ബോള്‍ ലീഗ് 23 ന്

Published : 13th November 2018 | Posted By: ke

ദുബയ്: യുഎഇ യിലെ പിആര്‍ഒ മാരുടെ കൂട്ടായ്മയായ യുണൈറ്റഡ് പിആര്‍ഒ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന യുണൈറ്റഡ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മല്‍സരം ഈ മാസം 23 ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഹൈസിനയിലുള്ള എത്തിസലാത്ത് അക്കാഥമിയില്‍ വെച്ച് നടക്കുന്ന മല്‍സരത്തില്‍ കേരളത്തിലെ കൊല്ലം, തൃശ്ശൂര്‍, വയനാട്, എറണാംകുളം, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം എന്നീ 12 ജില്ലകളില്‍ നിന്നുള്ള ടീമാണ് മല്‍സരിക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് ഫൈനല്‍ മല്‍സരം. വിജയികള്‍ക്ക് 10,000 ദിര്‍ഹം സമ്മാനമായി നല്‍കും. ചടങ്ങില്‍ മല്‍സരത്തിന്റെ ലോഗോയും പ്രകാശനം ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ മുഹ്‌സിന്‍ കാലികറ്റ്, അബ്ദുല്‍ ഗഫൂര്‍, മുജീബ് റഹ്്മാന്‍, അജിത് ഇബ്രാഹിം, ഷാഫി ആലക്കോട്, ബിബി ജോണ്‍, റിയാസ്, ബഷീര്‍ സെയ്ദു എന്നിവര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss