|    Apr 25 Tue, 2017 12:02 pm
FLASH NEWS

യുണിഫോം അഴിച്ചു വന്നാല്‍ നേരിട്ടുകാണാം: എസ്‌ഐക്ക് ഭീഷണിയുമായി ഡിവൈഎഫ് നേതാവ്

Published : 26th October 2016 | Posted By: Navas Ali kn

zubair
കാസര്‍കോട്: യുണിഫോം അഴിച്ചു വന്നാല്‍ നേരിട്ടുകാണാം, നിന്റെ തോളിലെ നക്ഷത്രം അഴിഞ്ഞു വീഴാന്‍ പോകുകയാണ്, ഞങ്ങള്‍ ഇവിടെ തന്നെ കാണുമെന്ന് ഓര്‍ത്തോ, പോലിസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് സി എ സുബൈര്‍ നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. അക്രമ കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തതിന്റെ പേരില്‍ കുമ്പള എസ്‌ഐ മെല്‍വിന്‍ ജോസിനെയും മഞ്ചേശ്വരം എസ്‌ഐ പ്രമോദിനെയും വെല്ലുവിളിച്ചാണ് സുബൈര്‍ പൊതുവേദിയില്‍ പ്രസംഗിച്ചത്. കുമ്പള കുണ്ടങ്കരടുക്കയിലെ ഡിവൈഎഫ്‌ഐ യൂനിറ്റ് കമ്മിറ്റി അംഗം കബീറിനെ പോലിസ് ലോക്കപ്പില്‍ മര്‍ദിച്ചുവെന്നാരോപിച്ച് ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്‌ഐയുടെ സ്ഥലം കണ്ടുവെച്ചിട്ടുണ്ടെന്നും അവിടെയും ഞങ്ങളുടെ പ്രവര്‍ത്തകരുണ്ടെന്നും കളിക്കുകയാണെങ്കില്‍ കണ്ടുകളിക്കണമെന്നും പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നിലത്തിരുത്തി കാലില്‍ ചവിട്ടിനിന്ന് കാല്‍വെള്ളയില്‍ ക്രൂരമായി എസ്‌ഐ മെല്‍വിന്‍ ജോസ് ലാത്തികൊണ്ടടിച്ചു എന്നാണ് ആരോപണം. ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുമ്പോള്‍ നല്ല സുഖമായിരിക്കും. മെല്‍വിന്‍ ജോസ് ഓര്‍ത്തോ ഞങ്ങള്‍ സംഘടനാ പ്രവര്‍ത്തനവുമായി ഇവിടെ തന്നെ കാണും, നമുക്ക് നേരിട്ട് കാണാമെന്നുമാണ് വെല്ലുവിളി. എന്നാല്‍ പോലിസിനെതിരെ നടത്തിയത് ഭീഷണി പ്രസംഗമല്ലെന്നും പ്രതിഷേധ യോഗത്തില്‍ സ്വഭാവികമായി ഉയര്‍ന്നുവരാറുള്ള വികാരപ്രകടനമാണെന്നും സുബൈര്‍ വിശദീകരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day