|    Oct 20 Fri, 2017 11:41 pm
FLASH NEWS

യുഡിഎഫ് ഹര്‍ത്താല്‍ പരിഹാസ്യമെന്ന് ഇടതുമുന്നണി

Published : 15th October 2016 | Posted By: Abbasali tf

തൊടുപുഴ: പത്തനംതിട്ടയിലെ പാറമട ലോബിക്കുവേണ്ടി ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യുഡി എഫിന്റെ  നടപടി പരിഹാസ്യമെന്ന് ഇടതുമുന്നണി ജില്ലാ കമ്മിറ്റി. യുഡിഎഫുകാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലിന് ആധാരമായ പത്തനംതിട്ട ജില്ലയിലെ കൊന്നിയിലെ പാറമട കേസില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിക്കുക മാത്രമാണ് എല്‍ ഡി എഫ് ഗവണ്‍മെന്റ് ഇപ്പോഴും ചെയ്തിട്ടുള്ളത്. 2014 മാര്‍ച്ച് 10ലെ കരട് വിജ്ഞാപനം അന്തിമ വിജ്ഞാപനമായി പ്രഖ്യാപിക്കും വരെ അതൊരു നിര്‍ദ്ദേശം മാത്രമാണെന്നും അതുവരെ യുപിഎ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുമെന്നും ഗ്രീന്‍ െ്രെടബ്യൂണല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ഇ എസ് എയില്‍ നിന്ന് ഒഴിവാക്കണമെന്ന എല്‍ഡിഎഫിന്റെ നിലപാട് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. പത്തനംതിട്ടയിലെ പാറമട വിഷയത്തില്‍ ഇവിടെ ഹര്‍ത്താല്‍ നടത്തുന്ന യു ഡി എഫുകാര്‍ എന്തുകൊണ്ട്  പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തുന്നില്ല എന്ന കാര്യവും വ്യക്തമാക്കണം. യുഡിഎഫിന്റെ ജനവഞ്ചനയുടെ മറ്റൊരു മുഖമാണ് ഈ ഹര്‍ത്താല്‍ പ്രഖ്യാപനത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും  ജനങ്ങള്‍ ഇതു തിരിച്ചറിഞ്ഞെന്നും  എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ കെ ശിവരാമന്‍,സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍,സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എ ഏലിയാസ്,എന്‍സിപി ജില്ലാ പ്രസിഡന്റ് ഡോ.രാജഗോപാല്‍,ജനതാദള്‍ ജില്ലാ പ്രസിഡന്റ് ടി പി ജോസഫ്,കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് പി കെ വിനോദ്,കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോണി ചെറുപുരം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക