|    Jan 18 Wed, 2017 7:25 am
FLASH NEWS

യുഡിഎഫ് ഹര്‍ത്താല്‍: തോമസ് ഐസകിന്റെ വാഹനം തടഞ്ഞു

Published : 28th September 2016 | Posted By: mi.ptk

thomas-issac-infocus

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ വാഹനത്തിനുനേരെ പ്രതിഷേധക്കാരുടെ കയ്യേറ്റം. മന്ത്രിയുടെ കാര്‍ വരുന്നതുകണ്ടെ പ്രവര്‍ത്തകര്‍ ഓടിയെത്തി വാഹനം തടഞ്ഞു. പിന്നീട് പോലീസിടപെട്ട് വാഹനം വഴിതിരിച്ച് വിടുകയായിരുന്നു.
കാട്ടക്കടയിലും നെടുമങ്ങാട്ടും കഴക്കൂട്ടത്തും ഹര്‍ത്താലനുകൂലികള്‍ ബസ് തടഞ്ഞു. കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. യാത്രക്കാരെ ഇറക്കിവിടുകയും ഡിപ്പോയില്‍ നിന്നും സര്‍വീസ് പുറപ്പെടുന്ന ബസുകള്‍ തടയുകയും ചെയ്തു.

More News…

തലസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; ബസിന് നേരെ കല്ലേറ്

പ്രതിപക്ഷ ബഹളത്തില്‍ സഭ പിരിഞ്ഞു; എംഎല്‍എമാരുടെ നിരാഹാരം ആരംഭിച്ചു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 213 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക