|    Mar 29 Wed, 2017 10:43 pm
FLASH NEWS

യുഡിഎഫ് ഹര്‍ത്താല്‍; ക്രൈസ്തവ പുരോഹിതനെ കൊടിപിടിപ്പിക്കാന്‍ ശ്രമം

Published : 24th July 2016 | Posted By: SMR

ജോബിന്‍ തോമസ്

തൊടുപുഴ: ഹര്‍ത്താലിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ ക്രൈസ്തവ പുരോഹിതനെ കൊടിപിടിപ്പിക്കാന്‍ ശ്രമിച്ചു. സംഭവം വിവാദമായതോടെ കെപിസിസി പ്രസിഡന്റും ഉമ്മന്‍ചാണ്ടിയും വിഷയത്തില്‍ ഇടപെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കുമളി ആറാംമൈലിനു സമീപമാണ് സംഭവം. ഇടുക്കി പുറ്റടി ഹോളിക്രോസ് കോളജിലെ ഡീനായ ഫാ. ഫിലിപ്പോസിനാണ് ദുരനുഭവമുണ്ടായത്. ഇടുക്കി മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്താലാക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് ഇടുക്കി ജില്ലയില്‍ ഇന്നലെ ഹര്‍ത്താല്‍ പ്രഖ്യപിച്ചത്.
ഹോളിക്രോസ് കോളജിലെ വിദ്യാര്‍ഥിയുടെ പിതാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇടുക്കിയിലുള്ള ഈ വിദ്യാര്‍ഥിയുടെ വീട് സന്ദര്‍ശിക്കാന്‍ കാറില്‍ പോവുന്നതിനിടെയാണ് വഴിതടയലും കൊടി പിടിപ്പിക്കാനുള്ള ശ്രമവും ഉണ്ടായത്. രണ്ടിടങ്ങളിലായി ഒരു മണിക്കൂറോളം വൈദികനെ തടഞ്ഞു. വാഹനത്തിന്റെ താക്കോല്‍ ബലമായി ഊരിയെടുക്കാന്‍ ശ്രമിച്ചതായും വാഹനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. കോളജ് അധ്യാപകനായ ജോബി ജോസ്, സാമൂഹിക പ്രവര്‍ത്തകനായ ബിജു എന്നിവരും വാഹനത്തിലുണ്ടായിരുന്നു.
ഹര്‍ത്താല്‍ അനുകൂലികള്‍ വഴിയില്‍ തടഞ്ഞനിരവധി വാഹനങ്ങള്‍ കടത്തിവിട്ട—ശേഷവും പുരോഹിതനോട് പത്ത് മിനിറ്റ് കഴിഞ്ഞു പോയാല്‍ മതിയെന്നാണ് പ്രദേശിക കോണ്‍ഗ്രസ് നേതാവും സംഘവും പറഞ്ഞത്. പിന്നീട് ഇവിടെനിന്നു വാഹനം കടത്തിവിട്ടശേഷം കുമളി ഏഴാംമൈലില്‍ പുരോഹിതനെയും സംഘത്തെയും വീണ്ടും തടഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ ഉമ്മന്‍ചാണ്ടിയും ഡിസിസി പ്രസിഡന്റും പുരോഹിതനെ ബന്ധപ്പെട്ടു. കെപിസിസി, ഡിസിസി പ്രസിഡന്റിനോട് വിശദമായ റിപോര്‍ട്ട് നല്‍കാനും പ്രാദേശിക നേതാവിനെതിരേ നടപടിയെടുക്കാനും നിര്‍ദേശിച്ചു. കുറെക്കാലമായി ഹോളിക്രോസ് കോളജില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനം തടഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം കെഎസ്‌യു നടത്തിയ പഠിപ്പുമുടക്കില്‍ കോളജില്‍ നിന്ന് വിദ്യാര്‍ഥികളെ പുറത്തിറക്കില്ലെന്ന് മാനേജ്‌മെന്റ് കര്‍ശനമായ നിലപാട് എടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുരോഹിതനെ വഴിയില്‍ തടഞ്ഞതും കൊടിപിടിപ്പിക്കാന്‍ ശ്രമിച്ചതും. ഇതിനെതിരേ ക്രൈസ്ത വിശ്വസികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day