|    Jan 24 Tue, 2017 4:47 am

യുഡിഎഫ് സൗത്ത് മണ്ഡലം കണ്‍വന്‍ഷന്‍

Published : 5th April 2016 | Posted By: SMR

കോഴിക്കോട്: യുഡിഎഫ് സൗത്ത് മണ്ഡലം കണ്‍വന്‍ഷന്‍ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. അഞ്ച് വര്‍ഷക്കാലം കക്ഷി രാഷ്ട്രീയഭേദമന്യെ എല്ലാ മണ്ഡലങ്ങളിലും സമഗ്രവികസനം ഉറപ്പുവരുത്തിയ ഭരണം കാഴ്ചവയ്ക്കാനായ യുഡിഎഫ് സര്‍ക്കാരിന്റെ ആത്മവിശ്വാസം അനുദിനം വര്‍ധിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ണതോതില്‍ പ്രാവര്‍ത്തികമായാല്‍ വിദ്യാസമ്പന്നര്‍ ഗള്‍ഫിലേക്കും മറ്റും പോവേണ്ട ആവശ്യമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, സൗത്ത് മണ്ഡലം സ്ഥാനാര്‍ഥി ഡോ. എം കെ മുനീര്‍, നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പി എം സുരേഷ്ബാബു, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, ഡിസിസി പ്രസിഡന്റ് കെ സി അബു പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക