|    Mar 30 Thu, 2017 10:12 pm
FLASH NEWS

യുഡിഎഫ് സ്ഥാനാര്‍ഥിയെ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി

Published : 16th October 2015 | Posted By: G.A.G

തളിപ്പറമ്പ് : യുഡിഎഫ് സ്ഥാനാര്‍ഥിയെ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴുത്തില്‍ കൊടുവാള്‍ വച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറിയും തളിപ്പറമ്പ് നഗരസഭ കൂവോട് വാര്‍ഡിലെ സ്ഥാനാര്‍ഥിയുമായ കെ. രഞ്ജിത്താണ് തന്നെ കഴിഞ്ഞ രാത്രി ഒരുസംഘം വിട്ടില്‍ക്കയറി ഭീഷണിപ്പെടുത്തിയതായി പരാതിപ്പെട്ടത്. ഇരുത്തഞ്ചോളം ആളുകള്‍ രാത്രി പത്തരയോടെ ആയുധങ്ങളുമായി വീട്ടിലെത്തി തന്നോട് നാമനിര്‍ദേശപത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് രഞ്ജിത് പറയുന്നത്. പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് തന്നെയും അമ്മയേയും ഭാര്യയേയും ഒന്നരവയസ്സുള്ള കുട്ടിയേയും ഭീഷണിപ്പെടുത്തി. പത്രിക പിന്‍വലിക്കാനുള്ള അപേക്ഷാ ഫോം നീട്ടി ഒപ്പിട്ടു നല്‍കാന്‍ സംഘം ആവശ്യപ്പെട്ടെന്നും ബഹളം കേട്ട് അയല്‍ക്കാര്‍ എത്തിയതോടെ ഇവര്‍ സ്ഥലംവിട്ടുവെന്നും രഞ്ജിത്ത് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day