|    Oct 20 Fri, 2017 12:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഡിഎഫ് സര്‍ക്കാര്‍ പരസ്യത്തിന് ചെലവഴിച്ചത് 158 കോടി

Published : 30th June 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം 158,00,85,588 രൂപ പരസ്യത്തിനായി ചെലവഴിച്ചിട്ടുണ്ടെന്ന് ആര്‍ രാജേഷിനെ മുഖ്യമന്ത്രി അറിയിച്ചു. 2011 മെയ് 13നുശേഷം കഴിഞ്ഞ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് 32,73,786 പ്രദര്‍ശനപരസ്യയിനത്തില്‍ ചെലവായിട്ടുണ്ട്. പോലിസ് സേനകള്‍ക്കുള്ള നിയമനം, പരിശീലനം, സ്ഥാനക്കയറ്റം എന്നിവ വ്യവസ്ഥാപിതമായ രീതിയില്‍ യോജിച്ച ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് പോളിസി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷനും ട്രെയ്‌നിങിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും മുന്‍ഗണന നല്‍കും. പോലിസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ട് പോലിസ് സ്റ്റേഷനുകളാക്കും. ഒരു ഐആര്‍ മറൈന്‍ ബറ്റാലിയനും തീവ്രവാദവും മറ്റ് ബന്ധപ്പെട്ട പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള സഹായത്തിനായി ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും കൂടി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക