|    Apr 29 Sat, 2017 9:05 pm
FLASH NEWS

യുഡിഎഫ് സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തുകള്‍ക്കും കോര്‍പറേഷനുകള്‍ക്കും അനുവദിച്ച 500 കോടിയുടെ അധിക പദ്ധതി വിഹിതം വെട്ടിക്കുറച്ചു

Published : 1st November 2016 | Posted By: SMR

കാസര്‍കോട്: കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകള്‍ക്കും ആറ് കോര്‍പറേഷനുകള്‍ക്കും 11 ഇന പദ്ധതികള്‍ നടപ്പിലാക്കാന്‍ 500 കോടിയുടെ അധികവിഹിതം അനുവദിച്ചത് പുതിയ സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. ഇപ്പോള്‍ നാല് പദ്ധതികള്‍ക്ക് മാത്രമാണ് പദ്ധതി വിഹിതം അനുവദിക്കുന്നത്. ഇതോടെ പഞ്ചായത്തുകളുടേയും ജില്ലാ പഞ്ചായത്തിന്റെയും വിവിധ പദ്ധതികള്‍ അവതാളത്തിലായി. മാലിന്യ നിര്‍മാര്‍ജനം, പൊതുശമശാനങ്ങളുടെ ആധുനിക വല്‍ക്കരണം, തെരുവ് നായകളെ വന്ധ്യംകരിക്കാനുള്ള എബിസി പദ്ധതി, മാതൃകാ അറവുശാല എന്നീ പദ്ധതികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ വിഹിതം അനുവദിച്ചത്. 70 ശതമാനം തുക ജില്ലാ പഞ്ചായത്തുകള്‍ ബന്ധപ്പെട്ട ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കി 30 ശതമാനം അവരുടെ പദ്ധതി വിഹിതമായി ചേര്‍ത്താണ് പദ്ധതികള്‍ നടപ്പിലാക്കേണ്ടിയിരുന്നത്. ഇതനുസരിച്ച് മുഴുവന്‍ പഞ്ചായത്തുകളും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തുവെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ഉത്തരവ് മൂലം പദ്ധതികള്‍ പാതിവഴിയിലായി. നേരത്തെ തയ്യാറാക്കിയ പ്രൊജക്ടുകള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. സമഗ്ര വികസനമെന്ന ത്രിതല പഞ്ചായത്തുകളുടെ സ്വപ്‌നത്തിന് കനത്ത തിരിച്ചടിയാകും. കാസര്‍കോട് ജില്ലയില്‍ എബിസി പദ്ധതി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിന്റെ തുടര്‍പ്രവര്‍ത്തനം നടത്തണമെങ്കില്‍ ഇനിയും സര്‍ക്കാറിന്റെ അനുമതി വേണ്ടിവരും. മറ്റ് ആവിഷ്‌ക്കരിച്ച പദ്ധതികളും ഫണ്ടിന്റെ അഭാവംമൂലം നഷ്ടപ്പെടാനാണ് സാധ്യത.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day