|    Jul 24 Mon, 2017 4:19 am
FLASH NEWS

യുഡിഎഫ് സര്‍ക്കാരിന്റെ വികസനം വാക്കുകളില്‍ മാത്രം: കാനം രാജേന്ദ്രന്‍

Published : 25th April 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: യു.ഡി എഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കേരളത്തിനായി ചെയ്തു എന്ന് പറയുന്ന വികസനങ്ങള്‍ വാക്കുകളില്‍ മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കര്‍ഷകരും കൃഷിക്കാരും കൂടുതല്‍ ഉള്ള ഇടുക്കിയിലെ ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനുകൂലമായ ഒരു നിലപാടും സ്വീകരിക്കാത്ത സര്‍ക്കാര്‍ ആണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ള യുഡിഎഫ് മന്ത്രിസഭ എന്നും കാനം കുറ്റപ്പെടുത്തി. ഇടത്പക്ഷ ജനാധിപത്യമുന്നണി പീരുമേട് മണ്ഡലം സ്ഥാനാര്‍ത്ഥി ഇ.എസ്. ബിജിമോളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ടൗന്‍ ഹാളില്‍ നടന്ന മണ്ഡലം കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.
കേരളത്തില്‍ നടന്ന ജനകീയ സമരങ്ങളോടും ജനകീയ പ്രശ്‌നങ്ങളോടും നിഷേധാത്മകമായ നിലപാട് സ്വീകരിച്ച സര്‍ക്കാരില്‍ അഴിമതിയുടെ കറപുരളാത്ത ഒരു മന്ത്രി പോലും ഇല്ല എന്നും മന്ത്രിമാരില്‍ കേസുകളുടെ കാര്യത്തില്‍ മുഖ്യപ്രതിയാണ് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്ന് പറഞ്ഞ കാനം പറഞ്ഞു. കെ.കെ ശിവരാമന്‍ (സിപിഐ. ഇടുക്കി ജില്ലാ കമ്മിറ്റി സെക്രട്ടറി),പി.എസ്. രാജന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം),വാഴൂര്‍ സോമന്‍ (സി.പി.ഐ. സംസ്ഥാന കൌണ്‍സില്‍ അംഗം ), മാത്യു വര്‍ഗീസ് (സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം) സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക